എഡിറ്റര്‍
എഡിറ്റര്‍
അലഹാബാദില്‍ ബോംബു സ്‌ഫോടനം: 6 പേര്‍ കൊല്ലപ്പെട്ടതായി സംശയം
എഡിറ്റര്‍
Wednesday 23rd May 2012 5:14pm

അലഹാബാദ്: അലഹാബാദില്‍ കരേലി എന്ന പ്രദേശത്ത് ബോംബു സ്‌ഫോടനം. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി സംശയം. നിരവധി പേര്‍ക്ക് പരിക്ക്.

കരേലിയയിലെ ഒരു ചേരി പ്രദേശത്താണ് ബോംബു സ്‌ഫോടനമുണ്ടായിരിക്കുന്നത്. മാലിന്യ കൂമ്പാരത്തില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മരിച്ചവരില്‍ 5 കുട്ടികളും 1 സ്ത്രീയും ഉള്‍പ്പെടുന്നു. പതിനഞ്ചോളം പേര്‍ക്ക് പരിക്കു പറ്റിയതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന സ്ഥലത്തായിരുന്നു ബോംബുസ്‌ഫോടനം നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.

Advertisement