എഡിറ്റര്‍
എഡിറ്റര്‍
ജുനൈദ് ഖാനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്
എഡിറ്റര്‍
Saturday 8th July 2017 8:58pm

ന്യൂദല്‍ഹി: രാജ്യത്തുടനീളം പ്രതിഷേധത്തിന് ഇടയാക്കിയ ജുനൈദ് ഖാന്‍ കൊലപാതകത്തില്‍ മുഖ്യപ്രതി പൊലീസ് പിടിയില്‍. ചെറിയ പെരുന്നാളിന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനായി പോയ ജുനൈദിനെയും ബീഫ് കഴിക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ട്രെയിനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്നാണ് ജുനൈദ് മരിക്കുന്നത്.

19 കാരനായ ജുനൈദിന്റെ മരണത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ ഹരിയാന റെയില്‍വെ പൊലീസാണ് അറസ്റ്റ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം 22 ആം തിയ്യതിയായിരുന്നു സംഭവം.

‘ മഹാരാഷ്ട്രയിലെ ദൂള്‍ മേഖലയില്‍ നിന്നുമാണ് മുഖ്യപ്രതിയായ അള്‍ പൊലീസിന്റെ പിടിയിലാകുന്നത്.’ പൊലീസ് വ്യക്തമാക്കി. മറ്റ് നടപടിക്രമകങ്ങള്‍ക്ക് ശേഷം മാത്രമേ പ്രതിയുടെ പേരു വിവരം പുറത്തു വിടുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.


Also Read:  ഭൂമിയിലെ മാലാഖമാര്‍ക്കൊപ്പം സമപ്പന്തലില്‍ അങ്കമാലിക്കാരി ലിച്ചിയും


പ്രാഥമിക ചോദ്യം ചെയ്യലില്‍ ജുനൈദിനേയും സുഹൃത്തിനേയും കത്തിയുപയോഗിച്ച് കുത്തിയതായി പ്രതി സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നാളെ പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നയാള്‍ക്ക് റെയില്‍വെ പൊലീസ് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജുനൈദിനൊപ്പം സഹോദരന്മാരായ ഹസീമും ഷാക്കിറും ട്രെയിനിലുണ്ടായിരുന്നു. അപ്പോഴാണ് ഇവര്‍ക്കെതിരെ ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് മര്‍ദ്ദനം ആരംഭിക്കുന്നത്.

ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ നോക്കി നില്‍ക്കെയായിരുന്നു അതിക്രമം. മര്‍ദ്ദനത്തിന് ശേഷം ഇവരെ അസൗട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Advertisement