കോഴിക്കോട്: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി മലയാളികള്‍ സെപ്തംബര്‍ ഒന്നിന് ബലിപെരുന്നാള്‍ ആഘോഷിക്കും. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് വേണ്ടി അബ്ദുല്‍ മജീദ് ബാഖവി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എന്നിവര്‍ അറിയിച്ചു.

Subscribe Us:

Also Read:ഇന്ത്യന്‍ മുസ്‌ലീം സ്ത്രീകള്‍ പതിറ്റാണ്ടുകളായി ഉയര്‍ത്തിയ അവകാശപോരാട്ടങ്ങളുടെ ഫലമാണ് സുപ്രീംകോടതി വിധിയെന്ന് എം.എ ബേബി


നാളെയാണ് ദുല്‍ഹജ്ജ് ഒന്ന്. ദുല്‍ഹജ്ജ് മാസം പത്തിനാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

ഓഗസ്റ്റ് 31 നാണ് അറഫാ സംഗമം. ഹസ്രത്ത് ഇബ്രാഹിം നബിയുടെ ജീവിതത്തിന്റെ സ്മരണദിവസമാണ് വിശ്വാസികള്‍ ബലിപെരുന്നാള്‍ ആചരിക്കുന്നത്.