എഡിറ്റര്‍
എഡിറ്റര്‍
വി.എസ് എന്നെ കണ്ടത് ഒരു തവണ;നിയമമന്ത്രിക്കും ആഭ്യന്തരസെക്രട്ടറിക്കും ഒപ്പം :ജസ്റ്റിസ് ബാലി
എഡിറ്റര്‍
Tuesday 5th February 2013 12:50am

ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസില്‍ അനാവശ്യമായ ഒരു ഇടപെടലും നടന്നിട്ടില്ലെന്ന് കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി.കെ ബാലി

ലാവ്‌ലിന്‍ കേസ് സി.ബി.ഐക്ക് വിടാനുള്ള വിധി പുറപ്പെടുവിച്ചത് ഡിവിഷന്‍ ബഞ്ചാണെന്നും മറിച്ച് താന്‍ ഒറ്റക്കല്ലെന്നും ബാലി പറഞ്ഞു.  കേസിലെ വിധി ശരിയായതുകൊണ്ടാണ് കേസ് റദ്ദാക്കാതെ ഇപ്പോഴും നിലനില്‍ക്കുന്നത്.

Ads By Google

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയനെ കുടുക്കാന്‍ വി.എസ് അച്യുതന്ദന്‍ ദല്ലാള്‍ നന്ദകുമാറുമായി കൂടികാഴ്ച നടത്തി എന്നതായിരുന്നു പി കരുണാകരന്‍ കമ്മറ്റി റിപ്പോര്‍ട്ട്. ഇതിനായി അച്യുതാന്ദന്‍ ബാലിയുമായി നിരന്തരം കൂടി കാഴ്ച നടത്തിയെന്നും പി. കരുണാകരന്‍ റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാലി നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ വി.എസ് അച്യുതാനാന്ദനെ
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് നേരിട്ട് കണ്ടതെന്നും അത് നിയമ മന്ത്രി, ആഭ്യന്തരസെക്രട്ടറി എന്നിവരടങ്ങിയ കുറേ ഉദ്ദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നവെന്നും ജസ്റ്റിസ് ബാലി പറഞ്ഞു.

ഞാന്‍ പുറപ്പെടുവിച്ച പല വിധികളും സി.പി.ഐ.എമ്മിനെതിരായതുകൊണ്ടാണ് ആരോപണവുമായി അവര്‍ രംഗത്ത് വരുന്നത്. എന്നെ
പറ്റിയുള്ള കൃത്യമായ റിപ്പോര്‍ട്ട് മുഖ്യ മന്ത്രി എന്ന നിലയില്‍ അന്ന്  വി.എസിന് കിട്ടിതുകൊണ്ടാണ് തന്നെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. പാര്‍ട്ടിയിലെ നേതാക്കന്‍മാരുടെ എതിര്‍പ്പ് വകവെക്കാതെയാണ് വി.എസ്  എന്റെ
പേര് നിര്‍ദ്ദേശിച്ചത്. ഒരു കാരണവുമില്ലാതെ എന്നെ  വേട്ടയാടുന്നതില്‍ ഖേദകരമാണ്- ബാലി ചൂണ്ടികാട്ടി

Advertisement