balaviലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ യു എസ് കേന്ദ്രത്തില്‍ ആക്രമണം നടത്തി ഏഴ് സി ഐ എ ഉദ്യോഗസ്ഥരെ വധിച്ച ഡബിള്‍ ഏജന്റ് ഖലീല്‍ അബു സുലാല്‍ അല്‍ ബലാവി ഫലസ്തീനിലെ ഇസ്രായേല്‍ ആതിക്രമങ്ങളില്‍ ഏറെ മാനസിക വിഷമം അനുഭവിച്ചിരുന്നതായി സഹോദരന്റെ വെളിപ്പെടുത്തല്‍. ഡോക്ടറായ ബലാവി പലപ്പോഴും ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ചികിത്സിക്കാനായി ഫലസ്തീനിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു.

തുര്‍ക്കിയിലെ ഭാര്യയെ കാണാനെന്ന് പറഞ്ഞാണ് ബലാവി പുറപ്പെട്ടത്. പക്ഷെ അവിടെയെത്തിയിട്ടില്ലെന്നാണ് ഭാര്യ പറയുന്നത്. തങ്ങളുടെ വീട് നില്‍ക്കുന്ന പ്രദേശം ജോര്‍ദാനിയന്‍ പോലീസിന്റെ വലയത്തിലാണെന്നും മാധ്യമപ്രവര്‍ത്തകര്‍ അങ്ങോട്ട് വരുന്നത് വിലക്കിയിട്ടുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി.

Subscribe Us:

ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അറബ് പത്രമായ അല്‍ ഖുദ്‌സ് അല്‍ അറബിയിലാണ് സഹോദരന്റെ വെളിപ്പെടുത്തല്‍. സി ഐ എ അല്‍ഖാഇദ ഡബിള്‍ ഏജന്റായിരുന്ന ബലാവി കഴിഞ്ഞ ദിവസം അഫ്ഗാനിലെ സി ഐ എ കേന്ദ്രത്തിലെത്തി സ്‌ഫോടനം നടത്തുകയായിരുന്നു.

അതേ സമയം ബലാവി പാക് താലിബാന്‍ നേതാവ് ഹകീമുല്ല മെസൂദിനൊപ്പം നില്‍ക്കുന്ന ചിത്രം പാക് ടെലിവിഷന്‍ പുറത്ത് വിട്ടിട്ടുണ്ട്.