തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ബാലയുടെ പുതിയ ചിത്രം പരദേശി അടുത്തമാസം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ റിലീസ് ഈ മാസം 24 ന് ചെന്നൈയില്‍ വെച്ച് നടക്കും.

Ads By Google

അധര്‍വ, വേദിക എന്നിവരാണ് പരദേശിയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കഥയാണ് പരദേശി പറയുന്നത്. മലയാളം നോവലായ ‘എരിയും തണല്‍’ എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പരദേശി എടുത്തിരിക്കുന്നത്.

ചിത്രത്തില്‍ അധര്‍വ വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നത്.

റിയാലിറ്റി ഷോയിലൂടെ ഗാനരംഗത്തെത്തിയ പ്രഗതിയും ചിത്രത്തില്‍ ഗാനമാലപിക്കുന്നുണ്ട്.