Administrator
Administrator
ആര്‍.ബാലകൃഷ്ണപിള്ള പരോളിലിറങ്ങി
Administrator
Thursday 19th May 2011 11:52am

balakrishnappillaതിരുവനന്തപുരം:കേരളകോണ്‍ഗ്രസ് ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള പരോളിലിറങ്ങി. ഉപാധികളില്ലാതെയാണ് അദ്ദേഹത്തിന് പരോള്‍ അനുവദിച്ചത്.

നേരത്തെ ഉപാധികളോടെ പരോള്‍ വേണ്ടെന്ന് ബാലകൃഷ്ണപിള്ള അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പരോള്‍ മരവിപ്പിച്ചിരുന്നു. പൊതുവേദികളിലോ ചടങ്ങുകളിലോ പങ്കെടുക്കാന്‍ പാടില്ലെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യരുതെന്നുമായിരുന്നു പിള്ളയുടെ പരോളിനുള്ള നിബന്ധനകള്‍.

കഴിഞ്ഞ തവണ പരോളിലിറങ്ങിയ പിള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വി.എസ് അച്യുതാനന്ദനെ വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് ഉപാധികള്‍ നിര്‍ദേശിക്കപ്പെട്ടത്.

ഇടമലയാര്‍കേസില്‍ ഒരുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പിള്ള രണ്ടാംതവണയാണ് പരോളിലിറങ്ങുന്നത്.

Advertisement