Categories

ബാലകൃഷ്ണപ്പിള്ള പിന്‍മാറി

balakrishnappillaതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള പിന്മാറി. കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പിള്ളയുടെ പിന്മാറ്റം. മത്സര രംഗത്തു നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പിള്ളയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. പിന്‍മാറാമെന്ന് ഇരുവരോടും ഇക്കാര്യം ബാലകൃഷ്ണപ്പിള്ള സമ്മതിച്ചു. ഇതോടെ കൊട്ടാരക്കരയില്‍ എന്‍.എന്‍ മുരളി മത്സരിക്കുമെന്ന് ഉറപ്പായി.

ജയിലില്‍ കിടന്ന് ബാലകൃഷ്ണപിള്ള ജനവിധി തേടുമെന്ന് ഇന്നലെ കേരള കോണ്‍ഗ്രസ്-ബി നേതാക്കള്‍ അറിയിച്ചിരുന്നു. ഇതിനെതിരേ ഇടതുപക്ഷ നേതാക്കള്‍ രംഗത്തെത്തിയത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബാലകൃഷ്ണപിള്ളയുടെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിള്ളയുടെ പിന്മാറ്റം.

ആര്‍. ബാലകൃഷ്ണപിള്ള തന്നെയായിരിക്കും കൊട്ടാരക്കരയില്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് എം.എല്‍.എയായ ഐഷാ പോറ്റിയോട് കഴിഞ്ഞ തവണ ബാലകൃഷ്ണപിള്ള തോറ്റിരുന്നു.

ഡോ.എന്‍.എന്‍.മുരളി കൊട്ടാരക്കര, അടൂര്‍ താലൂക്ക് ആശുപത്രികളില്‍ സൂപ്രണ്ടായും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഡി.എം.ഒ. ആയും പ്രവര്‍ത്തിച്ചു. ആര്‍.ബാലകൃഷ്ണപിള്ള ജയിലില്‍ ആയതിനെ തുടര്‍ന്ന് പകരം സ്ഥാനാര്‍ത്ഥിയെ തിരഞ്ഞ കേരള കോണ്‍ഗ്രസ് (ബി) സി.പി.എമ്മിലെ അയിഷാ പോറ്റിയുടെ പ്രതിയോഗിയായി അവസാനം കണ്ടെത്തിയത് ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഡോ.എന്‍.എന്‍.മുരളിയെ ആണ്. ഇരുവരും ബന്ധുക്കളുമാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.