എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ്‌കുമാര്‍ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് തൊഴിലിന്റെ ഭാഗം: ബാലകൃഷ്ണപ്പിള്ള
എഡിറ്റര്‍
Saturday 22nd June 2013 12:55am

balakrishnappilla

കൊല്ലം: ഗണേഷ്‌കുമാര്‍ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് തൊഴിലിന്റെ ഭാഗമാണെന്ന് അച്ഛന്‍ ബാലകൃഷ്ണപ്പിള്ള.

ഗണേഷ് സിനിമാനടനാണ്. കൂടുതല്‍ കാശ് കിട്ടാന്‍ കൂടുതല്‍ കെട്ടിപ്പിടിക്കുന്നതെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

കെട്ടിപ്പിടിക്കാന്‍ പറ്റില്ലെന്നുപറഞ്ഞാല്‍ വീട്ടില്‍പോയിരിക്കേണ്ടിവരും. സിനിമയില്‍ പത്തിരുന്നൂറുപേരുടെ മുന്നിലും വലിയ ലൈറ്റുകള്‍ക്കുമുന്നിലുമാണ് കെട്ടിപ്പിടിത്തം നടക്കുന്നത്.

Ads By Google

അവിടെ മറ്റൊന്നും നടക്കില്ല. ഗണേഷിന് കല്യാണം കഴിക്കണമെങ്കില്‍ സിനിമയില്‍ നല്ല പെണ്‍പിള്ളേരുണ്ട്.

അങ്ങനെ കല്ല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പി.സി.ജോര്‍ജ്ജി നോടല്ല അച്ഛനായ തന്നോടാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രതിനിധിസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിള്ള ഇങ്ങനെ പറഞ്ഞത്. വേദിയില്‍ ഗണേഷ് ഇരിക്കുമ്പോഴായിരുന്നു പിള്ളയുടെ ഈ പ്രസംഗവും

ഏറെ നാളുകള്‍ക്കുശേഷമാണ് ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും ഒരുമിച്ച് പാര്‍ട്ടി വേദിയില്‍ എത്തിയത്.

Advertisement