Administrator
Administrator
ബാലകൃഷ്ണപ്പിള്ളക്ക് ജയില്‍ എ.ഡി.ജി.പിയുടെ നോട്ടീസ്
Administrator
Thursday 21st April 2011 8:17pm

balakrishnappillaതിരുവനന്തപുരം: പരോളിലിറങ്ങിയ ആര്‍.ബാലകൃഷ്ണപ്പിള്ളക്ക് ജയില്‍ എ.ഡി.ജി.പിയുടെ നോട്ടീസ്. പരോള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും വിമര്‍ശിച്ചതും വാര്‍ത്താ സമ്മേളനം നടത്തിയതും ചട്ടവിരുദ്ധമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ പരോള്‍ റദ്ദാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍.ബാലകൃഷ്ണപ്പിള്ള കഴിഞ്ഞ ദിവസമാണ് പരോളിലിറങ്ങിയത്. ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം മുഖ്യമന്ത്രിക്കെത്തിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു.

ബാലകൃഷ്ണപ്പിള്ളയുടെ വാക്കുകള്‍

‘ജയിലിലായിരുന്നിട്ടും തന്നെ ദ്രോഹിക്കാനാണ് വി.എസ് അച്യുതാനന്ദന്‍ ശ്രമിച്ചത്. ജയിലില്‍ സാധാരണക്കാരന് ലഭിക്കുന്ന പരിഗണനമാത്രമാണ് തനിക്ക് ലഭിച്ചത്. എക്ലാസ് സൗകര്യം പോലും നല്‍കാന്‍ തയ്യാറായില്ല. കോടിയേരി ബാലകൃഷ്ണനോ ഉദ്യോഗസ്ഥരോ ഇതില്‍ കുറ്റക്കാരാണെന്ന് തോന്നുന്നില്ല. വി.എസിന്റെ ശാഠ്യത്തിന് മുന്നില്‍ അവര്‍ നിസ്സഹായരാവുകയായിരുന്നു. അടിയന്തിരാവസ്ഥകാലത്തും താന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സമയത്തുപോലും ഇത്രയും പീഡനങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് തനിക്ക് രാഷ്ട്രീയ ഇടപെടല്‍ മൂലം പരോള്‍ ലഭിക്കാതെ പോവുകയായിരുന്നു’.

Advertisement