തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആര്‍.ബാലകൃഷ്ണപ്പിള്ളക്ക് പരോള്‍. ഒരു വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപ്പിള്ളക്ക് പത്ത് ദിവസത്തേക്കാണ് പരോള്‍. പരോള്‍ അനുവദിച്ച സാഹചര്യത്തില്‍ പിള്ള ഇന്ന് ജയിലിന് പുറത്ത് വരുമെന്നാണ് സൂചന.

വൃദ്ധയായ സഹാദരി അത്യാസന്ന നിലയിലായതിനാല്‍ അടിയന്തര പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണപ്പിള്ള സര്‍ക്കാറിന് അപേക്ഷ നല്‍കുകയായിരുന്നു. ആവശ്യം സര്‍ക്കാര്‍ പരിണിച്ചു.

അതേസമയം പിള്ളക്ക് ജയിലില്‍ ആവശ്യത്തിന് സൗകര്യം ചെയ്തുകൊടുക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിലവില്‍ ഇപ്പോള്‍ എ ക്ലാസ് സൗകര്യം പിള്ളക്ക് ലഭിക്കുന്നുണ്ട്. ഇതിനിടെ പിള്ളക്ക് ചട്ടവിരുദ്ധമായി സൗകര്യം ചെയ്തുകൊടുക്കേണ്ടെന്ന് നിലപാടെടുത്ത ജയില്‍ സൂപ്രണ്ട് പ്രദീപ്കുമാറിനെ പത്തു ദിവത്തെ ഡെപ്യൂട്ടേഷനില്‍ കൊല്ലം ജയിലിലേക്ക് സര്‍ക്കാര്‍ മാറ്റുകയുെ ചെയ്തു. സൗകര്യങ്ങള്‍ പോരെന്ന് പറഞ്ഞ് പിള്ള ജയിലില്‍ നിരാഹാരം കിടക്കുകയാണെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നാണ് സൂചന.