Administrator
Administrator
വോട്ട് ചെയ്യാനാകില്ല; പിള്ള ഉപവസിക്കുന്നു
Administrator
Wednesday 13th April 2011 9:02am

balakrishnappillaതിരുവനന്തപുരം: വോട്ട് ചെയ്യാന്‍ കഴിയാതിരുന്നതില്‍ പ്രതിഷേധിച്ച് മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഇന്നു ജയിലില്‍ ഉപവസിക്കും. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിള്ളയുടെ 52 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് വോട്ട് ചെയ്യാതിരിക്കുന്നത്..

കഴിഞ്ഞ ദിവസം പത്തനാപുരം മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മകന്‍ കെ.ബി. ഗണേഷ്‌കുമാര്‍, ഭാര്യ ഡോ. യാമിനിക്കും സഹോദരങ്ങള്‍ക്കുമൊപ്പംവന്നു പിതാവിന്റെ അനുഗ്രഹം തേടിയിരുന്നു. പിളളയുടെ സ്വന്തം തട്ടകത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോ. മുരളിയും ജയിലിലെത്തി അനുഗ്രഹം തേടിയിരുന്നു.

Advertisement