കൊട്ടാരക്കര: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപ്പിള്ള കൊട്ടാരക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെന്ന് സൂചന. കേരള കോണ്‍ഗ്രസ്(ബി)പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ലിസ്റ്റിലാണ് പിള്ളയുടെ പേരുള്ളത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉച്ചക്ക് ശേഷമേ ഉണ്ടാകൂ. കെ.ബി ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് മത്സരിക്കും.

മത്സരിക്കാന്‍ നിയമതടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിള്ള മത്സരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പിള്ളയുടെ പത്രിക തള്ളിപ്പോയാല്‍ പരിഹാരമായി ഡോ. എന്‍.എന്‍ മുരളി ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കും.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. ജേക്കബ് പിറവത്തും ജോണി നെല്ലൂര്‍ അങ്കമാലിയിലും എം ബിനീഷ് തരൂരിലും മത്സരിക്കും.