എഡിറ്റര്‍
എഡിറ്റര്‍
പി.ടി തോമസ് മത്സരിക്കാതിരിക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമായിരുന്നു: ബാലകൃഷ്ണപ്പിള്ള
എഡിറ്റര്‍
Tuesday 25th March 2014 5:48pm

balakrishnappilla

കോട്ടയം: പി.ടി തോമസിനെതിരെ കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള രംഗത്ത്. പി.ടി തോമസ്  മത്സരിക്കാതിരിക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമായിരുന്നുവെന്ന്  ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും അനുകൂലിക്കുന്ന നിലപാടായിരുന്നു പി.ടി തോമസിന്റേത്. ഇത് മുന്നണി വിരുദ്ധവും മലയോരകര്‍ഷകര്‍ക്ക് വിരുദ്ധവുമായിരുന്നുവെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

പി.ടി തോമസിന്റെ പദപ്രയോഗങ്ങള്‍ ശരിയല്ല. എങ്കിലും പി.ടി തോമസിന്റെ കഴിവ് പരിഗണിച്ച് അദ്ദേഹത്തിന് വേറെന്തെങ്കിലും സീറ്റ് നല്‍കാമായിരുന്നു. അതേസമയം  മന്ത്രി സ്ഥാനം വേണ്ടന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്നും ബാലകൃഷ്ണ പിള്ള കൂട്ടിച്ചേര്‍ത്തു.

പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ പിന്തുണച്ചുകൊണ്ടുള്ള നിലപാടുകളായിരുന്നു പി.ടി തോമസിന്റേത്.

ഇതിന്റെ പേരില്‍ ഇടുക്കി രൂപതയില്‍ നിന്നും മലയോര മേഖലയില്‍ നിന്നും അദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് സീറ്റ് നല്‍കാതിരുന്നത്.

Advertisement