തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കും. ഹര്‍ജി നാളെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യും. പിള്ളയെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ നിയമ വിദ്യാര്‍ത്ഥിയായ മഹേഷ് മോഹനാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീക്കുക.

പിള്ളയെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുകയാണ്. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തുമെന്നാണ് സൂചന. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

Subscribe Us:

പിള്ളയെ മോചിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനാധിപത്യത്തെ അവഹേളിക്കുകയാണെന്നും വി.എസ് പ്രതികരിച്ചരിച്ചിരുന്നു. ടി.എം ജേക്കബിന്റെ മരണത്തെതുടര്‍ന്ന് പിറവത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനും ഇടത് പക്ഷം ശ്രമിച്ചേക്കും.