Administrator
Administrator
‘തോമാശ്ലീഹയുടെ മക്കള്‍ മാര്‍ക്‌സിന്റെ മക്കളായി’
Administrator
Wednesday 25th May 2011 10:30am

balakrishnappillaതിരുവനന്തപുരം: തോമാശ്ലീഹയുടെ മക്കള്‍ കാറല്‍ മാര്‍ക്‌സിന്റെ മക്കളായിമാറിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്ധ്യ തിരുവിതാംകൂറില്‍ വലിയൊരു വിഭാഗം ക്രൈസ്തവര്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്തുവെന്നും അങ്ങനെ തോമാശ്ലീഹയുടെ ആത്മീയ മക്കള്‍ കാറല്‍ മാര്‍ക്‌സിന്റെ മക്കളായിയെന്നുമാണ് അദ്ദേഹം പരാമര്‍ശിച്ചത്.

യു.ഡി.എഫിന് 72 സീറ്റു കിട്ടിയതില്‍ എന്‍.എസ്.എസ് വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിനോട് നന്ദികേട് കാണിക്കരുതെന്നും അദ്ദേഹം യു.ഡി.എഫിന് മുന്നറിയിപ്പ് നല്‍കി.

യു.ഡി.എഫിനെ പരാജയപ്പെടുത്തുന്നതിന് ശ്രമിച്ചവര്‍ ഇപ്പോള്‍ യു.ഡി.എഫിനെ ഉപദേശിക്കാന്‍ നടക്കുന്നത് ശരിയല്ല. അവര്‍ പുറത്തു നിന്നുകൊണ്ട് യു.ഡി.എഫിനെ നിയന്ത്രിക്കണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement