തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള നാമനിര്‍ദേശ പത്രിക നല്‍കും. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിള്ള  പരോളിലിറങ്ങി പത്രിക സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പത്രികസമര്‍പ്പിക്കുമെങ്കിലും ജയില്‍ ശിക്ഷയനുഭവിക്കുന്ന സാഹചര്യത്തില്‍ പത്രിക സ്വീകരിക്കണമോ എന്ന കാര്യം തിരഞ്ഞെടുപ്പു കമ്മീഷനാണ് തീരുമാനിക്കേണ്ടത്. പത്രിക നല്‍കുന്നത് കോടതി തടഞ്ഞിട്ടില്ലെങ്കില്‍ പത്രിക സമര്‍പ്പിക്കുന്നതിന് തടസമില്ലെന്ന് ഇലക്ഷന്‍ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിനിടെയാണ് പിള്ളയ്‌ക്കെതിരെ സുപ്രീംകോടതി വിധിപുറപ്പെടുവിച്ചത്. ഇവിടെ ഡമ്മിസ്ഥാനാര്‍ത്ഥിയായി ഡോ.എ.എന്‍ മുരളിയും പത്രിക നല്‍കും. പിള്ളയുടെ പത്രിക തള്ളുകയാണെങ്കില്‍ മുരളി ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകും.