Categories

പിള്ളയ്ക്ക് അപൂര്‍വ്വരോഗം: മോചനത്തിന് വഴിയൊരുങ്ങുന്നു

balakrishnappillaതിരുവനന്തപുരം: ഇടമലയാര്‍ അഴിമതിക്കേസില്‍ തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് അപൂര്‍വരോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍.

ശരീരത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി ഉയരുന്ന ഹിമാറ്റോ ക്രൊമറ്റോസിസ് എന്ന രോഗമാണ് പിള്ളയ്ക്കുള്ളതെന്ന് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല കടുത്ത ഹൃദ്രോഗത്തിനും അടിമയാണ് പിള്ളയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകളാണ് പിള്ളയുടെ മോചനത്തിനുള്ള വഴിയൊരുക്കുന്നത്.

ലക്ഷത്തില്‍ ഒരാള്‍ക്ക് കണ്ടുവരുന്ന ഈ രോഗം ജയില്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രോഗം മൂര്‍ച്ഛിച്ചാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 21 തടവുകാരെയാണ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരില്‍ ഏഴുപേര്‍ കടുത്ത രോഗബാധിതരാണെന്നും ഇവര്‍ ജയിലില്‍ തുടരുന്നത് ജീവനുതന്നെ ഭീഷണിയാകുമെന്നും സംഘം ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യകാരണങ്ങളാല്‍ തന്നെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബാലകൃഷ്ണപിള്ള ജയില്‍ അധികൃതര്‍ക്കും മുഖ്യമന്ത്രിയ്ക്കും അപേക്ഷ നല്‍കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.