Categories

ബാലകൃഷ്ണപിള്ള ഫോണ്‍വിവാദം: പ്രതികരണങ്ങള്‍

ഉമ്മന്‍ചാണ്ടി

ഈ പറയുന്ന ടെലിഫോണില്‍ 93 മിനിറ്റ് സംസാരിച്ചിട്ടുണ്ട്. പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലാണ് കോള്‍ വന്നിരിക്കുന്നത്. ഇത് നിങ്ങളൊന്ന് ധരിക്കണം. പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണ്‍ നമ്പര്‍ വെബ്‌സൈറ്റിലുണ്ട്. ഇത് രഹസ്യമാക്കി വച്ചിരിക്കുന്ന നമ്പറൊന്നുമല്ല. വെബ്‌സൈറ്റില്‍ ഇട്ടിരിക്കുന്ന നമ്പറാണ്. അത് ആര്‍ക്കുവേണമെങ്കിലും അറിയാം. അതിലേക്ക് പല കോളുകളും വരുന്നുണ്ട്. അതുനുസരിച്ച് വന്നിട്ടുള്ള കോളാണിത്. ഇപ്പോള്‍ കേസെന്താ. ഞാന്‍ ഈ ഫോണില്‍ സംസാരിച്ചു എന്നതാണ്. ആ കാരം അഡ്മിറ്റ് ചെയ്യട്ടെ. ഞാന്‍ വെല്ലുവിളിക്കുകയാണ് ഈ പറഞ്ഞ ആരോപണം ശരിയാണെന്ന് അവര് തെളിയിക്കട്ടെ. അതല്ല തിരിച്ച് ശരി ഇതാണെങ്കില്‍ നമുക്ക് അന്നേരം നോക്കാം.

വി.എസ് അച്യുതാനന്ദന്‍

പ്രൈവറ്റ് സെക്രട്ടറി എന്തിനാണ്. മുഖ്യമന്ത്രിക്ക് അവശ്യം വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ആലോചിക്കാനും ഉപദേശം നല്‍കാനും ഉപദേശം കൊടുക്കാനുമെല്ലാമാണ് മന്ത്രിമാര്‍ക്ക് പ്രൈവറ്റ് സെക്രട്ടറിമാര്‍. അങ്ങനെയുള്ള പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം മുഖ്യമന്ത്രിയെ തന്നെ ബാലകൃഷ്ണപിള്ള ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തു എന്നുതന്നെയാണ്.

കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ഗണേഷ്‌കുമാറിനും ഗവണ്‍മെന്റ് ചീഫ് വിപ്പിനും അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി നിയമസഭയില്‍ രാജി പ്രഖ്യാപിച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടുകയാണ് വേണ്ടിയിരുന്നത്.

ബാലകൃഷ്ണപിള്ള യു.ഡി.എഫിന്റെ ഉന്നതാധികാര സമിതിയില്‍ ഒരംഗമാണ്. അങ്ങനെയുള്ളൊരാള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഭരണത്തില്‍ ഇടപെടുന്നു എന്ന ഗുരുതരമായ പ്രശ്‌നമാണിവിടെ സംഭവിച്ചിട്ടുള്ളത്. ഭരണഘടന തന്നെ നിയമത്തിന് കൊടുത്തിട്ടുള്ള വ്യാഖ്യാനത്തിന് വിരുദ്ധമായി ചട്ടലംഘനം മാത്രമേ നടത്തിയിട്ടുള്ളൂ എന്നു പറഞ്ഞുകൊണ്ട് ബാലകൃഷ്ണപിള്ളയെടുത്ത നിലപാടിനെ സാധൂകരിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചിട്ടുള്ളത്. ബാലകൃഷ്ണപിള്ള ചെയ്തിരിക്കുന്നത് നിയമലംഘനം തന്നെയാണ്. അദ്ദേഹം ഇതില്‍ നിന്ന് മാറി ഇപ്പോള്‍ ഒരു കുമാരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിശ്ചയിച്ചിട്ടുണ്ട്. ഈ കുമാരന്‍ എന്നയാള്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ കീഴിലുള്ളൊരു ഉദ്യോഗസ്ഥനാണ്. ഈ വീഴ്ചവരുത്തിയതില്‍ പ്രധാന ഉത്തരവാദിത്വം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനുണ്ട്. അപ്പോള്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ ഏങ്ങനെയാണ് പുറത്തുവരാന്‍ പോകുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.