Categories

ബാലകൃഷ്ണപിള്ള വീണ്ടും പരോളിലിറങ്ങി

balakrishnappillaതിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയുന്ന കേരളകോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള വീണ്ടും പരോളിലിറങ്ങി. വൈദ്യപരിശോധനയ്ക്ക് ശേഷം ഉച്ചയോടെയാണ് ബാലകൃഷ്ണപിള്ള ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

ഒരു മാസത്തേക്ക് ഉപാധിരഹിത പരോളാണ് ബാലകൃഷ്ണപിള്ളയ്ക്ക് അനുവദിച്ചിരിക്കുന്നത്. മൂന്നാമത്തെപ്രാവശ്യമാണ് പിള്ളക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ ആകെ എടുക്കാവുന്ന 45 ദിവസത്തെ പരോള്‍ അദ്ദേഹം നേരത്തെതന്നെ എടുത്തിരുന്നു.

പിള്ളയുടെ ശിക്ഷ ഇളവ് ചെയ്യണമെന്ന അപേക്ഷയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാലിക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ശിക്ഷ ഇളവ് ചെയ്യുന്നില്ലെങ്കില്‍ ഇപ്പോള്‍ എടുക്കുന്ന പരോളില്‍ കുറെഭാഗം മൊത്തം ശിക്ഷയില്‍ അനുഭവിക്കേണ്ടി പരും.

3 Responses to “ബാലകൃഷ്ണപിള്ള വീണ്ടും പരോളിലിറങ്ങി”

  1. nadapuram puli

    അന്ന അസാരെ ഈ വാര്‍ത്ത‍ കണ്ടാല്‍ ഭോപാല്‍ കരടു ബില്‍ നിര്തിവെകും-കോണ്ഗ്രസ് കാര്‍ ഉള്ള ഈ രാജ്യത്തു പെണ്ണും കളവും നില്കുകൈല്ല

  2. sajith

    അതിവേഗം ബഹുദൂരം( സമയം കുറച്ചല്ലെ ഉള്ളൂ) ……. നൂറുദിന കറ്മപരിപാടി ………നല്ല ഭരനണം ….ഇപ്പൊലള് പിള്ള .. അടുത്തത് കുട്ടി ………..

  3. balan

    രാഷ്ട്രിയ സ്വാതന്ത്ര്യം ഉണ്ടങ്കില്‍ എന്ത് തെമ്മാടി തരവും കാണിക്കാം എന്ന്തനെ കോണ്‍ഗ്രസ്‌ തെളിയിച്ചതെ പൊതുമുതല്‍ കട്ടുതിന്നതിനെ കോടതി സിഷിച് പ്രതി നാട്ടില്‍ ഉരുണ്ടേ കളിക്കുന്നു ഇതിനു പകരം ഉമ്മന്‍ ചാണ്ടി ജയിലില്‍ പോയി പിള്ള വരുന്നത് വരെ കിടക്കാന്‍ നിയമം ഉണ്ട്ടകന്റിയിരിക്കുന്നു ! കോടതി സിഷിച്ച പ്രതികളെ രാഷ്ട്രിയ സ്വാതന്ത്രിയം ഉപയിജിച്ചേ പുറത്തെ വിടുന്നതിനെതിരെ ജനങ്ങള്‍ സക്തമായ് രിതിയില്‍ പ്രതിഷേതിക്കണം കള്ളന്മാരെ വെറുതെ വിടാന്‍ പാടില്ല !!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.