എഡിറ്റര്‍
എഡിറ്റര്‍
പ്രശ്‌നം പരിഹരിക്കാന്‍ മുന്നണിയ്ക്ക് ഒരവസരം കൂടി നല്‍കും: ആര്‍ ബാലകൃഷ്ണ പിള്ള
എഡിറ്റര്‍
Sunday 13th May 2012 2:10pm

കോഴിക്കോട്‌: ഗണേഷ്‌കുമാറുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മുന്നണിയ്ക്ക് ഒരവസരം കൂടി നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് ബി വിഭാഗം നേതാവ് ആര്‍ ബാലകൃഷ്ണ പിള്ള. കോഴിക്കോട് നടന്ന പാര്‍ട്ടിയോഗത്തിനു ശേഷമാണ് പിള്ള ഇങ്ങനെ പറഞ്ഞത്.

ഗണേഷിനെതിരായ നടപടികള്‍ അടുത്തയോഗത്തില്‍ തീരുമാനിക്കും. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിനൊപ്പം പാര്‍ട്ടിയും സമദൂരം പാലിക്കുകയാണെന്നും അവിടെ ഗണേഷിനെ തനിക്കൊപ്പം പ്രചാരണത്തിനനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം.എല്‍.എമാരുടെ എണ്ണം ഓര്‍ത്തിട്ടാവും ഉമ്മന്‍ചാണ്ടി ഗണേഷിനെതിരെ നടപടിയെടുക്കാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ദിവസത്തിനകം തിരുനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ്‌കുമാറിനെതിരെ ഇനി ഒന്നും പറയാനില്ലെന്നും പ്രവര്‍ത്തിക്കാനേയുള്ളൂവെന്നും ബാലകൃഷ്ണപിള്ള വെള്ളിയാഴ്ച്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയെ വെല്ലുവിളിക്കാനുള്ള സംഘടനാശേഷി ഗണേഷിനില്ല. അതിന് ഗണേഷ് ആയിട്ടില്ല. ആദ്യം എം.എല്‍.എ ആയ സമയത്ത് ഗണേഷിന് പാര്‍ട്ടി അംഗത്വം പോലമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഗണേഷ് അനുകൂലികള്‍ എന്ന് പറയുന്നവര്‍ പാര്‍ട്ടി അംഗങ്ങളല്ലെന്നും അന്ന് ഗണേഷിനെതിരെ പിള്ള തുറന്നടിച്ചിരുന്നു.

Advertisement