Categories

ലാവ്‌ലിന്‍ വിധി വി.എസ് എന്ന ദുഷ്ടനേറ്റ തിരിച്ചടി: ആര്‍. ബാലകൃഷ്ണപിള്ള

balakrishnappilla

തിരുവനന്തപുരം:  ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെയുള്ള പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള വിധി വി.എസ്. അച്യുതാനന്ദന്‍ എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിളള.

വിധിയില്‍ പിണറായി വിജയനെക്കാള്‍ താന്‍ സന്തോഷിക്കുന്നുവെന്നും ബാലകൃഷ്ണപിളള പറഞ്ഞു.

അതേസമയം ലാവ്‌ലിന്‍ കേസിലെ വിധി സംബന്ധിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസും സി.പി.ഐ.എമ്മും തമ്മിലുള്ള രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായാണ് പിണറായിയെ കുറ്റവിമുക്തനാക്കിയതെന്ന് ബിജെപി പ്രസിഡന്റ് വി. മുരളീധരന്‍ പ്രതികരിച്ചു.

ലാവ്‌ലിന്‍ കേസ് സി.പി.ഐ.എം രാഷ്ട്രീയത്തില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ലാവ്‌ലിന്‍ കേസിന്റെ പേരില്‍ പിണറായി വിജയനെ ക്രൂശിച്ചതു സ്വന്തം പാര്‍ട്ടിയില്‍ നിന്നുളളവരാണെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി വ്യക്തമാക്കി.