എഡിറ്റര്‍
എഡിറ്റര്‍
വരാനിരിക്കുന്നത് കോഴിവസന്തയുടെ കാലം: ബാലകൃഷ്ണപിള്ള
എഡിറ്റര്‍
Wednesday 1st January 2014 1:39pm

balakrishnappilla

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഇനി വരാനിരിക്കുന്നത് കോഴിവസന്തയുടെ കാലമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.

വരാനിരിക്കുന്നത് വസന്തകാലമാണെന്ന രമേശ് ചെന്നിത്തലയുടെ വാക്കുകളോടുള്ള പ്രതികരണമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്.

കേരള കോണ്‍ഗ്രസിന്റെ മന്ത്രിസ്ഥാനം തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയത് അധാര്‍മികവും വഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ വകുപ്പ് എടുത്ത് സ്ഥാനത്ത് കുഞ്ഞാലിക്കുട്ടിയുടേയോ കെ.എം മാണിയുടേയോ ഏതെങ്കിലും വകുപ്പ് ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ധൈര്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് ഔദ്യാര്യമായി തന്ന മുന്നോക്ക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. മന്ത്രിസ്ഥാനം തിരികെ നല്‍കുമെന്ന് പറഞ്ഞ് തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

Advertisement