balakrishnappillaതിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി വിഭാഗം നേതാവ് ബാലകൃഷ്ണപിള്ള രംഗത്ത്‌ . കമ്മ്യൂണിസ്റ്റ് ഭരണത്തേക്കാള്‍ കൂടുതല്‍ താന്‍ അപമാനിക്കപ്പെട്ടത് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി ഭരിച്ചിരുന്ന ഒന്നരക്കൊല്ലം ഒരിക്കലും മറക്കാനാവാത്തതാണ്. കമ്മ്യൂണിസ്റ്റ് ഭരണകാലത്തുപോലുമുണ്ടാകാത്ത വലിയ നീതികേടാണ് ഉമ്മന്‍ചാണ്ടി തന്നോട് കാട്ടിയത്. ഈ അപമാനം ഇ.എം.എസിന്റെയോ നായനാരുടെയോ കാലത്തുപോലുമുണ്ടായിട്ടില്ല. വേദനയോടെയാണ് ഉമ്മന്‍ചാണ്ടി ഭരണകാലത്തെപറ്റി താന്‍ ഓര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.