തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ പരോള്‍ അനിശ്ചിതത്വത്തില്‍. പരോള്‍ സംബന്ധിച്ച ഫയലുകള്‍ എ.ഡി.ജി.പി ഓഫീസിലേക്കു തിരിച്ചയക്കാന്‍ ജയില്‍ സൂപ്രണ്ട് നിര്‍ദേശിച്ചു. പിള്ളയ്ക്കു പരോള്‍ നല്‍കുന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനും നീക്കം നടക്കുന്നുണ്ട്.

കൊല്ലം പ്രബേഷനറി ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് ഇന്നലെ പിള്ളയ്ക്കു പരോള്‍ അനുവദിക്കാതിരുന്നത്. സാധാരണ മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എല്ലാവര്‍ക്കും അടിയന്തര പരോള്‍ അനുവദിക്കുന്നത്. രണ്ടു ദിവസം മുന്‍പ് തന്നെ ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പ്രബേഷനറി ഓഫീസറുടെ റിപ്പോര്‍ട്ട് വേണമെന്ന് ജയില്‍ സൂപ്രണ്ട് നിര്‍ദേശിക്കുകയായിരുന്നു.

ഭാര്യയുടെ ചികിത്സാര്‍ത്ഥം പത്തുദിവസത്തെ അടിയന്തര പരോളിനാണു പിള്ള അപേക്ഷനല്‍കിയത്.