Administrator
Administrator
ബാലകൃഷ്ണ പിള്ളയുടെ പരോള്‍ വീണ്ടും നീട്ടി
Administrator
Saturday 28th May 2011 9:37am

balakrishnappillaതിരുവനന്തപുരം: കേരളകോണ്‍ഗ്രസ് ബി വിഭാഗം നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ പരോള്‍ വീണ്ടും നീട്ടി. 13 ദിവസത്തേക്കു കൂടിയാണ് പിള്ളയുടെ പരോള്‍ നീട്ടിയത്. പരോള്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ജയില്‍ ഡി.ജി.പി അനുകൂല റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

പരോള്‍ വീണ്ടും നീട്ടിയതോടെ വര്‍ഷത്തില്‍ ആകെ അനുവദിക്കാവുന്ന 45 ദിവസത്തെ പരോള്‍ പൂര്‍ത്തിയാകും. മേയ് 18നാണ് ബാലകൃഷ്ണപിള്ളയ്ക്ക് ഉപാധികളില്ലാതെ പരോള്‍ അനുവദിച്ചത്. മേയ് 30ന് ഇതിന്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഭാര്യയുടെ അസുഖം ചൂണ്ടിക്കാണിച്ച് പരോള്‍ നീട്ടിക്കിട്ടാന്‍ പിള്ള വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു.

അതിനിടെ 161 ാം വകുപ്പിലെ പ്രത്യേക അധികാരം ഉപയോഗിച്ച് തന്റെ ശിക്ഷാകാലാവധി കുറയ്ക്കണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതിന് ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചാലും മന്ത്രിസഭയുടേയും ഗവര്‍ണറുടേയും അനുമതി ലഭിക്കേണ്ടതുണ്ട്.

Advertisement