തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ തടവുശിക്ഷലഭിച്ച് ജയിലില്‍ കഴിയുന്ന ആര്‍.ബാലകൃഷ്ണപിള്ളയെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. സന്ദര്‍ശനം പത്തുമിനുറ്റ് നീണ്ടു എന്നാണ് റിപ്പോര്‍ട്ട്.

ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബാലകൃഷ്ണപിള്ള മാനസികമായി ക്ഷീണിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജയില്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

നേരത്തേ ഇടമലയാര്‍ കേസില്‍ ഹൈക്കോടതിയുടെ വിധി തള്ളിയായിരുന്നു ബാലകൃഷണപിള്ളയ്ക്കും മറ്റ് മൂന്നുപേര്‍ക്കും സുപ്രീംകോടതി തടവുശിക്ഷ വിധിച്ചത്.