Administrator
Administrator
ബാലകൃഷ്ണപ്പിള്ള പരോള്‍ നിരസിച്ചു
Administrator
Monday 16th May 2011 9:05pm

balakrishnappillaതിരുവനന്തപുരം: ഉപാധികളോടെ പരോള്‍ വേണ്ടെന്ന് ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ്-ബി നേതാവ് ആര്‍.ബാലകൃഷ്പിള്ള. പൊതു വേദികളിലോ ചടങ്ങുകളിലോ പങ്കെടുക്കാന്‍ പാടില്ലെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യരുതെന്നുമുള്ള നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നാണ് ബാലകൃഷ്ണപിള്ളയുടെ നിലപാട്.

22 ദിവസത്തെ പരോളിനുശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തിയത്. പരോള്‍ സമയത്ത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദനെ ബാലകൃഷ്ണപ്പിള്ള വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജയില്‍ ഡി.ജി.പി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ജയില്‍ നിബന്ധനകള്‍ക്ക് പുറമെ നാലോളം നിബന്ധനകളാണ് ജയിലധികൃതര്‍ ബാലകൃഷ്ണപിള്ളയുടെ പരോളിനായി ഏര്‍പ്പെടുത്തിയിരുന്നത്. ഭാര്യയുടെ അസുഖത്തിന് ചികിത്സക്കായി 10 ദിവസത്തെ പരോള്‍ കൂടി നല്‍കണമെന്ന അപേക്ഷ ജയില്‍വകുപ്പ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പത്തു ദിവസം കൂടി പരോള്‍ നല്‍കാന്‍ തീരുമാനമായത്.

Advertisement