പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നിലപാടില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. മനസ്സിലുള്ള കാര്യം പുറത്തുപറയാത്ത ആളാണ് വി.എസെന്നും പിള്ള വിമര്‍ശിച്ചു.

പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ വി.എസ് എന്തും ചെയ്യും. പറയുന്ന കാര്യങ്ങളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ മഖ്യമന്ത്രിയായിരുന്ന കാലത്ത് അച്യുതാനന്ദന്‍ എന്തുകൊണ്ട് ചപ്പാത്ത് സന്ദര്‍ശിച്ചില്ലെന്ന് പിള്ള ചോദിച്ചു. പാര്‍ട്ടിയില്‍ ഭിന്നസ്വരമുയര്‍ത്തി പിടിച്ചു നില്‍ക്കാനാണ് വി.എസ് ശ്രമിക്കുന്നതെന്നും പിള്ള കുറ്റപ്പെടുത്തി. തനിക്കെതിരെ വി.എസ് സുപ്രീം കോടതിയില്‍ തെളിവുനല്‍കിയത് കാര്യമാക്കുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ അവസരം മുതലാക്കാന്‍ ചില ചട്ടമ്പികള്‍ നടത്തുന്നതാണ് പ്രതിഷേധ സമരമെന്ന് പിള്ള കുറ്റപ്പെടുത്തി. യു.ഡി.എഫ് ഘടക കക്ഷികള്‍ പ്രത്യേകം സമരം നടത്തുന്നത് ശരിയല്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫ് കൂട്ടായ തീരുമാനമെടുത്തിട്ടുണ്ട്. ആ തീരുമാനം അനുസരിച്ചാണ് മന്ത്രിമാര്‍ മുന്നോട്ടു പോകേണ്ടത്. അല്ലെങ്കില്‍ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.

Malayalam News

Kerala news in English