എഡിറ്റര്‍
എഡിറ്റര്‍
ഇങ്ങനെ പോയാല്‍ സര്‍ക്കാര്‍ കിടപ്പിലാകുമെന്ന് ബാലകൃഷ്ണപിള്ള
എഡിറ്റര്‍
Thursday 15th November 2012 4:01pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള രംഗത്ത്. ഇങ്ങനെ പോയാല്‍ യുഡിഎഫ് സര്‍ക്കാര്‍ കിടപ്പിലാകുമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.

Ads By Google

അധികാരത്തില്‍ വന്നപ്പോള്‍ വികസന കാര്യത്തില്‍ സര്‍ക്കാര്‍ കുതിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കിതയ്ക്കുകയാണ്. കേരളം രക്ഷപെടണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

അടിസ്ഥാന സൗകര്യ പദ്ധതികളെല്ലാം പാതിവഴിയിലാണ്. കൊച്ചിമെട്രോ പദ്ധതി ഡിഎംആര്‍സി തന്നെ ഏറ്റെടുക്കണം. എന്നാല്‍ അതിനുവേണ്ടി അനന്തമായി പദ്ധതി വൈകിപ്പിക്കരുത്.

കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ അഭിപ്രായം പ്രതിരോധ രംഗത്തെ വ്യവസായങ്ങളെ കുറിച്ചാണെന്നു കരുതുന്നുവെന്നും ബാലകൃഷ്ണപിള്ള  പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസിന്റെ തുടര്‍നടപടികള്‍ ചിലര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നുണ്ട്. എന്തോ കള്ളക്കളികള്‍ നടക്കുന്നുണ്ട്. അരുണ്‍കുമാറിനെതിരായ നിയമസഭാ സമിതി റിപ്പോര്‍ട്ടും പൊടിപിടിച്ച് കിടക്കുകയാണെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.

Advertisement