Categories

വിവാഹം എന്നത് അശാസ്ത്രീയവും യുക്തിരഹിതവുമായ ഒരു ‘സാമൂഹ്യാവശ്യമാണ’ : ബാലചന്ദ്രമേനോന്‍

വിവാഹവാര്‍ഷികം ആഘോഷത്തിന്റെ തിരക്കിലാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. പന്തിയില്‍ നിന്ന് ഉണ്ടെഴുന്നേറ്റിട്ട് ‘ഒന്നും ആയില്ല ‘ എന്ന് പറയുന്ന ശാപ്പാട്ടുകാരന്റെ മനസ്സാണ് വിവാഹജീവിതത്തെപ്പറ്റി തനിക്ക് പറയാനുള്ളതെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു.

അതിന്റെ അര്‍ത്ഥം സ്വര്‍ഗ്ഗതുല്യമായ ഒരു ദാമ്പത്യമാണ് ഞങ്ങളുടേത് എന്നല്ലെന്നും ചട്ടിയും കലവും ആവുമ്പോള്‍ തട്ടീം മുട്ടീം ഇരിക്കും എന്ന് പണ്ടേ പറയാറുണ്ടല്ലോയെന്നും ബാലചന്ദ്രമേനോന്‍ ചോദിക്കുന്നു.

ചില സമയങ്ങളില്‍ ഒരു കാരണവുമില്ലാതെ പരസ്പ്പരം കുറ്റങ്ങള്‍ ആരോപിച്ചു ഞങ്ങള്‍ ജീവിതം ദുസ്സഹമാക്കാറുണ്ട്. എന്നാല്‍ അതൊക്കെ സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പ്’ നിര്‍വീര്യമാക്കും’.

ഒരു പിണക്കമോ കേറീക്കലോ വാഗ്വാദമോ ഉണ്ടായാല്‍ അതിന്റെ കിരുകിരുപ്പ് 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കാന്‍ നിങ്ങള്‍ക്ക് കഴിയാറുണ്ടോയെന്നാണ് ദമ്പതികമാരോട് ബാലചന്ദ്രമേനോന്റെ ചോദ്യം.

ഇല്ലെങ്കില്‍ കാര്യം നിസാരമല്ല. പ്രശ്‌നം ഗുരുതരമാണ്. പ്രതിയും വാദിയും ഒത്തു അതിനുള്ള വഴി കണ്ടെത്തണം. മൗനം നീണ്ടു പോയാല്‍ അത് ശീലമാവും. ഒരുപാട് നനഞ്ഞാല്‍ കുളിരു പോകും. വിവാഹജീവിതത്തിന്റെ കുളിരു പോകരുത്. അത് പോകാതെ നോക്കേണ്ടത് അത്യാവശ്യമാണെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു.
ബാലചന്ദ്രമോനോന്റെ കുറിപ്പ് വായിക്കാം
ഇന്ന് എന്റെ
സോറി
അല്ല , ഞങ്ങളുടെ വിവാഹവാര്‍ഷികമാണെന്നുള്ള സന്തോഷം പങ്കിടട്ടെ. എത്രാമത്തെയെന്നാവും അടുത്ത സംശയം. പിറന്നാളിന് പ്രായം പറയാന്‍ പാടില്ല എന്ന നിയമം ഇവിടെയും ബാധകമാണെന്ന് വരദ മൊഴിയുന്നു.

പന്തിയില്‍ നിന്ന് ഉണ്ടെഴുന്നേറ്റിട്ട് ‘ഒന്നും ആയില്ല ‘ എന്ന് പറയുന്ന ശാപ്പാട്ടുകാരന്റെ മനസ്സാണ് വിവാഹജീവിതത്തെപ്പറ്റി എനിക്ക് പറയാനുള്ളത് . അതിന്റെ അര്‍ത്ഥം സ്വര്‍ഗ്ഗതുല്യമായ ഒരു ദാമ്പത്യമാണ് ഞങ്ങളുടേത് എന്നല്ല. ചട്ടിയും കലവും ആവുമ്പോള്‍ തട്ടീം മുട്ടീം ഇരിക്കും എന്ന് പണ്ടേ പറയാറുണ്ടല്ലോ. ചില സമയങ്ങളില്‍ ഒരു കാരണവുമില്ലാതെ പരസ്പ്പരം കുറ്റങ്ങള്‍ ആരോപിച്ചു ഞങ്ങള്‍ ജീവിതം ദുസ്സഹമാക്കാറുണ്ട്. എന്നാല്‍ അതൊക്കെ സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പ്’ നിര്‍വീര്യമാക്കും’. ഏപ്രില്‍ 18 ല്‍ ‘കട്ടില് വിട്ടുള്ള കളി വേണ്ട ‘ എന്ന ഡയലോഗ് എഴുതുമ്പോള്‍ അതിനു ഇത്ര കണ്ടു ‘പെരുത്തു അര്‍ഥം’ ഉണ്ടാകുമെന്നു കരുതീല്ല.

‘വിവാഹിതരേ ഇതിലെ’ എന്ന ചിത്രത്തില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ഇനി ഒരു ഡയലോഗ് കൂടിയുണ്ട്. ‘ഈ ലോകത്തു ഇന്നിത് വരെ ഒരു ഭാര്യക്കും അവള്‍ ആഗ്രഹിച്ച ഭര്‍ത്താവിനെ കിട്ടീട്ടില്ല ; ഒരു ഭര്‍ത്താവിനും അയാള്‍ ആഗ്രഹിച്ച ഭാര്യയെയും കിട്ടീട്ടില്ല ‘ എന്ന് . ഇതേപ്പറ്റി എന്റെ സഹധര്‍മ്മിണി വരദ എന്തെങ്കിലും ഒന്ന് , എന്നെങ്കിലും ഒന്ന് ഉരിയാടട്ടെ . എന്നിട്ടാവാം എന്റെ പ്രതികരണം.

ഒന്ന് ഞാന്‍ തറപ്പിച്ചു പറയാം. വിവാഹം എന്നത് അശാസ്ട്രീയവും യുക്തിരഹിതവുമായ ഒരു ‘സാമൂഹ്യാവശ്യമാണ് ‘ രണ്ടു പ്രത്യേക പശ്ചാത്തലങ്ങളില്‍ വളര്‍ന്നുവന്ന രണ്ടു മനുഷ്യാത്മാക്കളെ ‘അഗ്‌നി സാക്ഷി’ യായും , ‘സ്വര്‍ഗത്തില്‍ തീര്‍പ്പുകല്‍പ്പിച്ചതാണെന്നുമൊക്കെ ‘ പറഞ്ഞു ഒരു നുകത്തില്‍ കെട്ടി ‘വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ് ‘ എന്ന കോറസും പാടി ഉന്തി വിടുന്ന ഏര്‍പ്പാട് …അതിനനുസരിച്ചു കുടുംബ കോടതികളില്‍ തിരക്ക് കൂടുന്നു. ട്രിപ്പിള്‍ തലാഖ് തലവേദനയാകുന്നു . എന്നിട്ടും കല്യാണം പൊടിപൊടിക്കാന്‍ മനുഷ്യന്‍ മത്സരിക്കുന്നു. ഇവിടൊന്നും പോരാഞ്ഞു കടലിനടിയിലും ശൂന്യാകാശത്തും വെച്ചും മിന്നു കെട്ടുന്നു…അര്‍മാദിക്കുന്നു …..
‘മായാമയനുടെ ലീല അത് മാനവനറിയുന്നീലാ …’ എന്ന് കവി പാടിയതിന്റെ അര്‍ഥം ഇത് തന്നെ.


Dont Miss ‘ഓക്‌സ്‌ഫോര്‍ഡും ഞെട്ടി’; അര്‍ണാബ് ഗോസ്വാമിയുടെ ചാനലിനെതിരെ ശശി തരൂര്‍ ട്വീറ്റ് ചെയ്ത വാക്കിന്റെ അര്‍ത്ഥം തെരഞ്ഞത്തിയവരുടെ എണ്ണം ഞെട്ടിച്ചെന്ന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി 


അപ്പോള്‍ വിവാഹം എന്നത് നേരത്തെ പറഞ്ഞതു പോലെ സമൂഹത്തിന്റെ സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതമായ ഒരാവശ്യമാണ് . വിവാഹജീവിതത്തിനു മാറ്റു കൂട്ടാനും ‘പ്രതിക്കും വാദിക്കും ‘ കൂച്ചു വിലങ്ങിടാനുമായി ദൈവം എന്ന പരമകാരുണികന്‍ ഒന്നുകില്‍ കുഞ്ഞുങ്ങളെ അല്ലെങ്കില്‍ കുറച്ചു പ്രശ്‌നങ്ങളെ നമുക്ക് സമ്മാനിക്കുന്നു .
പിന്നെ വലിയെടാ വലി തന്നെ.

ഒരു നുകത്തില്‍ കെട്ടിയ വാദിയും പ്രതിയും ഒരുമിച്ചു ഒരേദിശയില്‍ വലിച്ചേ പറ്റു. എത്രപേര്‍ അതില്‍ വിജയിക്കുന്നു എന്നതു ചിന്ത്യം..’എന്ത് ചെയ്യാനാ ചേച്ചി ? എന്റെ കൊച്ചുങ്ങളുടെ അച്ഛനായിപ്പോയില്ലേ?’ എന്നതിന്റെ പേരില്‍ എത്ര എത്ര പേരാണ് ഈ വലി തുടരുന്നത് ! അതിനിടയില്‍ ഒരു ചടങ്ങു പോലെ ഒരു വിവാഹവാര്‍ഷികവും . ഫെസ്ബൂക് വന്നപ്പോള്‍ ആ ദിനത്തില്‍ വന്നെത്തുന്ന ആശംസകള്‍ മാത്രം ബാക്കി.

ഒരു ചെറിയ ചോദ്യം ദമ്പതിമാരോട് …..ഒരു പിണക്കമോ കേറീക്കലോ വാഗ്വാദമോ ഉണ്ടായാല്‍ അതിന്റെ കിരുകിരുപ്പ് 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കാന്‍ നിങ്ങള്ക്ക് കഴിയാറുണ്ടോ?

ഇല്ലെങ്കില്‍ കാര്യം നിസാരമല്ല ; പ്രശ്‌നം ഗുരുതരമാണ് . പ്രതിയും വാദിയും ഒത്തു അതിനുള്ള വഴി കണ്ടെത്തണം. മൗനം നീണ്ടു പോയാല്‍ അത് ശീലമാവും ….ഒരുപാട് നനഞ്ഞാല്‍ കുളിരു പോകും . വിവാഹജീവിതത്തിന്റെ കുളിരു പോകരുത് …അത് പോകാതെ നോക്കേണ്ടത് അത്യാവശ്യമാണ് .എന്റെ ഈ കുറിപ്പ് അങ്ങിനെ നിലനില്‍ക്കുന്ന ഈ കിരുകിരുപ്പ് അവസാനിക്കാന്‍ ഒരു കാരണമാവട്ടെ ..
ഇനി ഒരു സ്വകാര്യം ..
ഞങ്ങളുടെ വിവാഹജീവിതം സന്തോഷമയമാക്കാന്‍ ദൈവം രണ്ടു അംബാസ്സഡര്‍മാരെ അയച്ചിരിക്കുന്നു. തന്മയയും അമേയയും….
അവരുമൊത്തു പുറത്തു വരുന്ന ആദ്യ ഫോട്ടോ ആണ് ഞങ്ങളുടെ സമ്മാനം …
‘ഒടുവില്‍ മേനോനും കുടുംബവും തൊപ്പി ഇട്ടോ’ എന്ന് തമാശിക്കാന്‍ ആരും ശ്രമിച്ചിട്ട് കാര്യമില്ല എന്തെന്നാല്‍ വര്ഷങ്ങള്ക്കു മുന്‍പ് ഏതോ പത്രക്കാരന്‍ എന്റെ ഒരു തൊപ്പി വെച്ച ഫോട്ടോ ഇട്ടിട്ടു ‘മേനോന്‍ തലേക്കെട്ടഴിച്ചു തൊപ്പിയിട്ടു ‘ എന്ന് തമാശിച്ചിട്ടുണ്ട് …
ഇപ്പോള്‍ ഇതിയാന്‍ എവിടെയാണോ എന്തോ ?

Tagged with: