എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കിയും മാധ്യമങ്ങളെ വിമര്‍ശിച്ചും ബാലചന്ദ്ര മേനോന്‍
എഡിറ്റര്‍
Monday 24th March 2014 8:56am

balachandra-menon-2

കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ വിമര്‍ശിച്ചും തിരഞ്ഞെടുപ്പില്‍ തന്റെ നിലപാട് വ്യക്തമാക്കിയും സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സരിതയും ബിജുരാധാകൃഷ്ണനും തിരഞ്ഞെടുപ്പ് വാര്‍ത്തയാകുന്നതിനെയും അതിനെ പിന്നാലെ പോകുന്ന മാധ്യമങ്ങളെ കളിയാക്കുകയും ചെയ്യുന്നത്.

ആനയെ ആനയായും ചേനയെ ചേനയായും തിരിച്ചറിയാനുള്ള വിവേചനം പത്രക്കാര്‍ക്ക് ഉണ്ടാകണമെന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ സരിതയ്ക്ക് പിറകെ പോകുന്ന മാധ്യമങ്ങളെക്കുറിച്ചുള്ള വിമര്‍ശനമാണ് പിറകെ.

ഓരോ സര്‍ക്കാരും മാറിമാറി ഭരിച്ച് തന്റെ തലയ്ക്കു മീതെ അടിച്ചേല്‍പ്പിച്ച ബാധ്യത മനസ്സിലാക്കാത്ത സാധാരണ പൗരനാകട്ടെ ചുവരെഴുതിയും പൊരിയുന്ന വെയിലില്‍ ജാഥ നടന്നും വിയര്‍പ്പോഴുക്കുന്നു. ഇതിനിടയില്‍ എവിടുന്നോ സരിത എന്ന മഹിളാമണി കാണാനഴകുള്ള ചേലയും ചുറ്റി പൊട്ടിവീഴുന്നു. അവള്‍ക്കു ചുറ്റും ചക്കച്ചുളയില്‍ പൊതിയുന്ന ഈച്ചകള്‍ പോലെ ക്യാമറക്കൂട്ടം. ചോദിക്കാനും കേള്‍ക്കാനും എന്താ രസം, സരിതയാകട്ടെ അളന്നും തൂക്കിയും വളച്ചും ഒടിച്ചും ചിലപ്പോള് ഈറ്റപ്പുലി പോലെ ചാടിയും എന്തൊക്കയോ ചര്‍ദ്ദിച്ചിട്ട് പോകുന്നു. ചുറ്റും നില്‍ക്കുന്നുവരാകട്ടെ എല്ലാം വാരിക്കോരി നാലു വഴിക്ക് പിരിയുന്നു.- ബാലചന്ദ്ര മേനോന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

ബിജുരാധാകൃഷ്ണനെയും ബാലചന്ദ്ര മേനോന്‍ തന്റെ പോസ്റ്റില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്.വാളയാര്‍ ചെക്ക് പോസ്റ്റിനു സമീപത്തുള്ള കേരളത്തിലേക്ക് സ്വാഗതം എന്നെഴുതിയ തുരുമ്പിച്ച ബോര്‍ഡിനെക്കുറിച്ചാണ് അടുത്ത വിമര്‍ശനം.

ദേശാഭിമാനികളായ പ്രായോജകക്കാര്‍ക്കായി  ഞാന്‍ ഈ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നു. തിരഞ്ഞെടുപ്പു സമയത്ത് ഒരോ വോട്ടിന്റെയും വില എനിക്ക് അറിയാം. എന്റെ നയം ഞാന്‍ വ്യക്തമാക്കാം. ഏപ്രില്‍ 10 ന് മുന്‍പ് ഞാന്‍ അല്ലാത്ത ആരെങ്കിലും ഈ ബോര്‍ഡ് ഒന്ന് മാറ്റി മലയാളക്കരയുടെ സൗന്ദര്യവും ശാലീനതയും വെളിവാക്കുന്ന ഒരു പുതിയ കമാനം ഉണ്ടാക്കി മുന്‍കൂട്ടി എന്നെ അറിയിച്ചാല്‍ എന്റെ വിലയേറിയ വോട്ട് എന്റെ നിയോജകമണ്ഡലത്തില്‍ അദ്ദേഹം പറയുന്ന ആളിന് കൊടുക്കും. കക്ഷി രാഷ്ട്രീയം പ്രശ്‌നമല്ല-ബാലചന്ദ്ര മേനോന്‍ വെളിപ്പെടുത്തുന്നു.

Advertisement