രോഹിത്  ഷെട്ടി സംവിധാനം ചെയ്യുന്ന ചെന്നൈ എക്‌സ്പ്രസ് എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ബാലയ്ക്ക് ക്ഷണം. ഷാരൂഖ് ഖാനൊപ്പം വില്ലനായി വേഷമിടാനാണ് ബാലയ്ക്ക് ക്ഷണം കിട്ടിയിരിക്കുന്നത്.

Ads By Google

ഏറെ ഹിറ്റായ ‘ഓം ശാന്തി ഓം എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാനും ദീപികാ പദുകോണും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ചെന്നൈ എക്‌സ്പ്രസ്.

മുംബൈയില്‍ നിന്ന് രാമേശ്വരത്തേയക്കുളള ഒരു യാത്രയാണ് ആക്ഷന്‍ റൊമാന്റിക് ഗണത്തില്‍പ്പെടുന്ന ചിത്രം പറയുന്നത്. ഹിറ്റ്‌ലിസ്റ്റ് എന്ന മലയാള ചിത്രത്തിലൂടെ സംവിധായകന്റെ തൊപ്പിയണിഞ്ഞശേഷമാണ് ബാലയെ തേടി ബോളിവുഡ് എത്തുന്നത്.

വടപളനിയിലെ പ്രശ്‌സതമായ അരുണാചലം സ്റ്റുഡിയോ ഉടമയായ ജയകുമാറിന്റെ മകനായ ബാല സിനിമ രക്തത്തിലുളള നടനാണ്. ഈ ഭാഗ്യം ബോളിവുഡില്‍ തുണയ്ക്കുമോയെന്ന് ചെന്നൈ എക്‌സ്പ്രസ് പറയും.