ന്യൂദഡല്‍ഹി: ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ മഹാരാഷ്ട്രയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ. പാക്കിസ്താന്‍ താരങ്ങളെ മഹാരാഷ്ട്രയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് താക്കറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാകിസ്ഥാനെതിരായ വിലക്ക് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേന മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തിലാണ് താക്കറെ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് താക്കറെ നടത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ആത്മാഭിമാനമോ ദേശസ്‌നേഹമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി നല്‍കിയ അവാര്‍ഡ് നിരസിച്ച അമിതാഭ് ബച്ചനെ താക്കറെ അഭിനന്ദിച്ചു.