എഡിറ്റര്‍
എഡിറ്റര്‍
ആപ്പിളിനുമുകളിലെ കീടനാശിനി കളയാന്‍ ബേക്കിങ് സോഡ
എഡിറ്റര്‍
Saturday 28th October 2017 1:57pm

ബേക്കിങ് സോഡ ഉപയോഗിച്ച് കഴുകിയാല്‍ ആപ്പിളിനുമുകളിലെ കീടനാശിനി അകറ്റാമെന്ന് പഠനം. ഭക്ഷ്യ വ്യവസായ രംഗത്ത് ഏറ്റവും ഗുണകരമായ രീതിയാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഏതു ഉല്പന്നമാണ് കീടനാശിനികളെ എളുപ്പത്തിലും ഫലപ്രദമായും കളയാന്‍ സഹായിക്കുകയെന്നാണ് യു.എസിലെ മസാച്യുസെറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പരിശോധിച്ചത്. വളരെ സാധാരണയായി ഉപയോഗിക്കുന്ന ഫംഗിസൈഡ് തിയാബെന്‍ഡസോള്‍ എന്ന കീടനാശിനി ഉപയോഗിച്ചാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്.

ഈ കീടനാശിനി തളിച്ച ആപ്പിള്‍ മൂന്ന് വ്യത്യസ്ത ലായനികള്‍ ഉപയോഗിച്ച് കഴുകുകയായിരുന്നു. വെള്ളം, ബ്ലീച്ച് ലായനി, 1% ബേക്കിങ് സോഡ ലായനി എന്നിവയാണ് ഉപയോഗിച്ചത്. ഇതില്‍ ബേക്കിങ് സോഡ ലായനിയാണ് ഏറ്റവും ഫലപ്രദമെന്നാണ് കണ്ടെത്തിയത്.

ആപ്പിള്‍ 1% ബേക്കിങ് സോഡ ലായനിയില്‍ പതിനഞ്ചുമിനിറ്റോളം മുക്കിവെച്ചു. 15മിനിറ്റിനുശേഷം 80% കീടനാശിനിയും കഴുകി പോയതായി കണ്ടെത്തി.

Advertisement