ന്യൂദല്‍ഹി: ബജാജിന്റെ വിജയ മോഡലുകളായ ഡിസ്‌കവര്‍ 100 നും ഡിസ്‌കവര്‍ 150 നും ശേഷം ഡിസ്‌കവറിന്റെ പുതിയ ഒരവതാരം കൂടി പിറന്നിരിക്കുന്നു. ബജാജ് ഡിസ്‌കവര്‍ 125. ഡിസ്‌കവറിന്റെ നിലവിലെ രണ്ടു മോഡലിനെക്കാളും ഒട്ടേറെ സവിശേഷതകളുമായാണ് ഡിസ്‌കവര്‍ 125 വരുന്നത്.

നൈട്രോക്‌സ് സസ്‌പെന്‍ഷന്‍, മുന്നിലെ ഡിസ്‌ക് ബ്രേക്ക്, എല്‍.ഇ.സി.ടെയില്‍ ലാംപുകള്‍, വീതിയുള്ള പിന്‍ ടയര്‍, ഇലക്ട്രിക് സ്റ്റാര്‍ട്ട് എന്നിവയാണ് ഡിസ്‌കവര്‍ 125ന്റെ ഡിസൈനിംഗിലെ പ്രധാന സവിശേഷതകള്‍.

125 സി.സി. ഡ്രം, 125 സി.സി. ഡിസ്‌ക് എന്നീ രണ്ട് ഡിസ്‌കവര്‍ 125 മോഡലുകളാണ് കമ്പനി ഇറക്കുന്നത്. എയര്‍ കൂള്‍ഡ് ആയ, 4 സ്‌ട്രോക്കുകളുള്ള 124.52 സി.സി എന്‍ജിനാണ് ഇവയ്ക്കുള്ളത്. 11 ബി.എച്ച്.പിയും, ടോര്‍ക്ക് 10.8 എന്‍.എമ്മും ആണ് ഇവയ്ക്ക്. 5 സ്പീഡ് ഗിയര്‍ ബോക്‌സ്, റൈഡ് കണ്‍ട്രോള്‍ സ്വിച്ച്, ബാറ്ററിയാല്‍ ചാര്‍ജ് ചെയ്യുന്ന ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും ഇതില്‍ ഉള്‍കൊള്ളുന്നു.

8 ലിറ്റര്‍ പെട്രോള്‍ പരമാവധി കൊള്ളുന്ന ഇന്ധന ടാങ്കുള്ള ബൈക്കിന്റെ ആകെ ഭാരം 125 കിലോഗ്രാം ആണ്.

82.4 കിലോമീറ്റര്‍ മൈലേജാണ് ബജാജ് 125 ഡിസ്‌കവര്‍ അവകാശപ്പെടുന്നത്. ചുവപ്പ്, നീല, പച്ച ഷേഡുകളില്‍ ലഭിക്കുന്ന ബജാജ് ഡിസ്‌ക്കവര്‍ 125ന്റെ എക്‌സ് ഷോറൂം വില 47,000 രൂപയാണ്.

Malayalam news

Kerala news in English