കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി  ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രതികളുടെ രാഷ്ട്രീയ ബന്ധം കണക്കിലെടുത്താണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.

Ads By Google

അതേസമയം കേസിലെ മറ്റ് 15 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവും നല്‍കണം. പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

കേസ് അന്വേഷണത്തിന്റെയോ വിചാരണയുടെയോ ഭാഗമായല്ലാതെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി വ്യക്തമാക്കി.

ടി.പിയെ വധിക്കാനുള്ള കണ്ണികളെ ബന്ധിപ്പിക്കുന്നതില്‍ പദ്ധതികള്‍ തയ്യാറാക്കിയത് കുഞ്ഞനന്തനാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.