എഡിറ്റര്‍
എഡിറ്റര്‍
മാനനഷ്ടക്കേസില്‍ നടന്‍ ശ്രീനിവാസന് ജാമ്യം
എഡിറ്റര്‍
Friday 22nd February 2013 4:20pm

കോഴിക്കോട്:  മാനനഷ്ടക്കേസില്‍ നടന്‍ ശ്രീനിവാസന് ജാമ്യം. കഥപറയുമ്പോള്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍
ഇന്ന് രാവിലെയാണ് ശ്രീനിവാസന്‍ കൊയിലാണ്ടി കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്.

Ads By Google

സിനിമയുടെ മൂലകഥയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവാദത്തിനിടെ ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍ ശ്രീനിവാസന്‍ നടത്തിയ അഭിപ്രായപ്രകടനമാണ് കേസിനാധാരം.

സത്യചന്ദ്രന്‍ പൊയില്‍ക്കാവിനെതിരെ നടത്തിയ പ്രസ്താവന മാനനഷ്ടത്തിന് ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ഹരജി കോടതി ഫയലില്‍ സ്വീകരിക്കുകയും ശ്രീനിവാസന്‍ സമന്‍സ് അയയ്ക്കുകയും ചെയ്തിരുന്നു. കൊയിലാണ്ടി ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ ഏപ്രില്‍ 27ന് ഹാജരാകണം.

Advertisement