എഡിറ്റര്‍
എഡിറ്റര്‍
പിസ്‌റ്റോറിയസിന് ജാമ്യം
എഡിറ്റര്‍
Saturday 23rd February 2013 2:11pm

പ്രിട്ടോറിയ: കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപ് കൊല്ലപ്പെട്ട കേസില്‍ നാല് ദിവസത്തെ വാദത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണര്‍ ഓസ്‌കര്‍ പിസ്‌റ്റോറിയസിന് മജിസ്‌ട്രേറ്റ് ഡെസ്മണ്ട് നായര്‍ ജാമ്യം അനുവദിച്ചു.

Ads By Google

കുടുംബാംഗങ്ങളും ആരാധകരും നിറഞ്ഞ കോടതിമുറി ഏറെ ആഹ്ലാദത്തോടെയാണ് തീരുമാനത്തെ സ്വീകരിച്ചത്.

കൃത്രിമക്കാലുകളില്‍ ഒളിമ്പിക്‌സില്‍ മത്സരിച്ച് ചരിത്രംകുറിച്ച ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് ഓസ്‌കര്‍ പിസ്‌റ്റോറിയസ് പ്രണയദിനത്തിലാണ് കാമുകിയെ വെടിവച്ചുകൊന്നത്.

‘ബ്ലേഡ് റണ്ണര്‍’ എന്നറിയപ്പെടുന്ന പിസ്‌റ്റോറിയസിന്റെ പ്രിട്ടോറിയയിലുള്ള വസതിയിലാണ് കാമുകിയും മോഡലുമായ റീവാ സ്റ്റീന്‍കാമ്പി(29)നെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ അതിക്രമിച്ചുകയറിയ ആള്‍ എന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെങ്കിലും ഇത് വിശ്വസനീയമല്ലെന്നാണ് പോലീസിന്റെ നിലപാട്.

കേസില്‍ മറ്റാരെയും സംശയിക്കുന്നില്ലെന്നും പിസ്‌റ്റോറിയസിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു.

Advertisement