എഡിറ്റര്‍
എഡിറ്റര്‍
യു.എ.പി.എ ചുമത്തപ്പെട്ട ഷാന്റോ ലാലിന് ജാമ്യം
എഡിറ്റര്‍
Monday 30th January 2017 5:18pm

HANTO

കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലായിരുന്ന ഷാന്റോ ലാലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നവംബര്‍ 10നായിരുന്നു പോരാട്ടം സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ ഷാന്റോ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തെന്ന കേസിലായിരുന്നു അറസ്റ്റ്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോഴാണ് പൊലീസ് നാടകീയമായി ഷാന്റോലാലിനെ അറസ്റ്റ് ചെയ്തിരുന്നത്.

കേസില്‍ അറസ്റ്റിലായിരുന്ന ഗൗരി, ചാത്തു എന്നിവര്‍ക്ക് നേരത്തെ ജാമ്യം അനുവദിക്കപ്പെട്ടിരുന്നു.


Read more: മിസ്റ്റര്‍ പ്രസിഡന്റ്, ഇത് ഭീരുത്വമാണ്; അങ്ങേയറ്റം അപകടകരവും: ട്രംപിന്റെ മുസ്‌ലിം വിലക്കിനെതിരെ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലിന്റെ പൂര്‍ണരൂപം


 

Advertisement