ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍. ഒരു മാസത്തെ പരോളാണ് തമിഴ്നാട് ഗവണ്‍മെന്റ് പേരറിവാളന് അനുവദിച്ചത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കാനാണ് പരോള്‍. രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശേഷം ആദ്യമായാണ് പരോള്‍ ലഭിക്കുന്നത്

26 വര്‍ഷങ്ങള്‍ തടവില്‍ കഴിഞ്ഞശേഷമാണ് പേരറിവാളള്‍ പുറത്തിറങ്ങുന്നത്. പരോള്‍ ആവശ്യപ്പെട്ട് അമ്മയായ അര്‍പ്പൂതം അമ്മാള്‍ നിരവധി തവണ ഗവണ്‍മെന്റിന് പരാതികള്‍ സമര്‍പ്പിച്ചിരുന്നു. നേരത്തെ പേരറിവാളന് പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അണ്ണാഡിഎംകെ ഗവണ്‍മെന്റ് നിയമോപദേശം തേടുന്നതായി എടപ്പാടി പളനിസാമി തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ വെല്ലൂര്‍ ജയിലിലാണ് പേരറിവാളന്‍.