കോഴിക്കോട്: റേഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി അടൂര്‍ പ്രകാശിന് ജാമ്യം. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അടൂര്‍ പ്രകാശിന് ജാമ്യം അനുവദിച്ചത്.

ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ അടൂര്‍ പ്രകാശ് റേഷന്‍ ഡിപ്പോ അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസിലാണ് ജാമ്യം. കോണ്‍ഗ്രസ് നേതാവും റേഷന്‍ ഡീലേഴ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റുമായ എന്‍.കെ അബ്ദുറഹ്മാന് ഓമശേറിയില്‍ റേഷന്‍ ഡിപ്പോ അനുവദിക്കണമെങ്കില്‍ 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നതാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരായ കേസ്.

കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതി നടപടിക്ക് നേരിട്ട് ഹാജാരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അടൂര്‍ പ്രകാശിന്റെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. മന്ത്രിയുള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. കേസ് ഡിസംബര്‍ 19ന് കോടതി പരിഗണിക്കും.