എഡിറ്റര്‍
എഡിറ്റര്‍
ഫെഫ്ക വന്നതു മുതലാണ് മലയാള സിനിമാരംഗത്ത് ക്വട്ടേഷന്‍ പ്രവണത ആരംഭിച്ചത്: ബൈജു കൊട്ടാരക്കര
എഡിറ്റര്‍
Monday 20th February 2017 11:48pm

 

കൊച്ചി: നടിക്കെതിരായ അക്രമത്തില്‍ ചലച്ചിത്ര തൊഴിലാളികളുടെ സംഘടനയായ ഫെഫ്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാക്ട പ്രസിഡന്റ് ബൈജു കൊട്ടാരക്കര. ഫെഫ്ക വന്നതു മുതലാണ് മലയാള സിനിമാരംഗത്ത് ക്വട്ടേഷന്‍ പ്രവണത ആരംഭിച്ചതെന്ന് ബൈജു കുറ്റപ്പെടുത്തി.


Also read നടിയെ അക്രമിച്ച സംഭവം; പ്രധാന പ്രതികളിലൊരാള്‍ പിടിയില്‍ 


ഒരു ലക്ഷം രൂപ കൊടുത്താല്‍ ഏതു ക്രിമിനലിനും അംഗത്വം ലഭിക്കുന്ന സംഘടനയായി ഫെഫ്ക മാറിയെന്നും സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനാ പ്രസിഡന്റ് ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ലൈവിനോടായിരുന്നു ബൈജുവിന്റെ പ്രതികരണങ്ങള്‍.

പള്‍സര്‍ സുനി ഫെഫ്കയില്‍ അംഗമല്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങിനെയാണെങ്കില്‍ ഇയാളെ ഡ്രൈവറായി നിയമിച്ചത് ആരാണെന്ന് അന്വേഷിക്കണം. അംഗത്വമില്ലാത്ത ഒരാളെ ജോലിക്കെത്തിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ചോദ്യം ചെയ്യണമെന്നും ബൈജു പറഞ്ഞു.

എട്ട് വര്‍ഷത്തിലധികമായി സിനിമാ രംഗത്ത് സുനിയുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി മേനക സുരേഷിനെതിരെയും ഇയാള്‍ അതിക്രമം കാണിച്ചിട്ടുണ്ടെന്നും പറഞ്ഞ ബൈജു വിഷയത്തില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.


Dont miss സഖാവേ.. ഞങ്ങള്‍ക്കും ഭീതികൂടാതെ നിവര്‍ന്നു നടക്കണം; നടിയെ ആശ്വസിപ്പിക്കുന്ന കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമത്തിനിരയായ പെണ്‍കുട്ടി 


മുമ്പ് മുകേഷിന്റെ ഡ്രൈവറായിരുന്ന ഇയാളുടെ ക്രിനിനല്‍ പശ്ചാത്തലം മനസ്സിലായപ്പോള്‍ താരം പിരിച്ച് വിടുകയായിരുന്നു. മാക്ടയെ തകര്‍ക്കാനും ക്വട്ടേഷന്‍ സംഘങ്ങളെ ചലച്ചിത്ര രംഗത്തെ മാഫിയ ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞ ബൈജു ഇപ്പോഴുണ്ടായ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രമുഖ താരത്തിന് ബന്ധമുണ്ടോയെന്ന സംശയവും പ്രകടിപ്പിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് ഒരു പ്രമുഖ താരവും രണ്ട് പ്രൊഡക്ഷന്‍ കണ്ടട്രോളര്‍മാരും ചേര്‍ന്ന് ഡ്രൈവര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഓഫീസില്‍ വെച്ചാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍ ഭാരവാഹികള്‍ അറിയാതെയായിരുന്നു ഇതെന്നും പറഞ്ഞ ബൈജു നടന്റെ നേതൃത്വത്തിലെടുത്ത ഈ തീരുമാനം ക്വട്ടേഷന്‍കാരായ ഡ്രൈവേഴ്‌സിനു വേണ്ടിയാണെന്നും ഇതും നിലവിലെ സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നു സംശയിക്കുന്നതായും പറഞ്ഞു.

Advertisement