എഡിറ്റര്‍
എഡിറ്റര്‍
‘ഇതെന്തൊരു അശ്ലീലമാണ്’; ബാഹുബലി: ദി കണ്‍ക്ലൂഷന്‍ വെറും കാര്‍ട്ടൂണ്‍ സിനിമയെന്ന് കെ.ആര്‍.കെ
എഡിറ്റര്‍
Friday 28th April 2017 5:22pm

മുംബൈ: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി: ദി കണ്‍ക്ലൂഷന്‍ വെറുമൊരു കാര്‍ട്ടൂണ്‍ സിനിമയാണെന്ന് നടനും നിരൂപകനുമായ കെ.ആര്‍.കെ. തന്റെ ട്വീറ്റിലൂടെയാണ് ബാഹുബലിക്കെതിരെ കടുത്ത വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.

‘ഇതെന്തൊരു അശ്ലീലമാണ്? താന്‍ തിയേറ്ററില്‍ എത്തിയത് സിനിമ കാണാനാണ്; അല്ലാതെ ബാഹുബലി 2 എന്ന പേരിലിറക്കിയ കാര്‍ട്ടൂണ്‍ കാണാനല്ല’ -ഇതായിരുന്നു കെ.ആര്‍.കെയുടെ ട്വീറ്റ്.


Don’t Miss: ബാഹുബലി; സസ്‌പെന്‍സ് പൊളിക്കാന്‍ സോഷ്യല്‍ മീഡിയ്ക്ക് കഴിയാത്തത് എന്തുകൊണ്ട് ?


തലവേദനയുണ്ടാക്കുന്ന സിനിമയാണ് ബാഹുബലി 2 എന്നും, സംവിധായകന്‍ എസ്.എസ് രാജമൗലിക്ക് ഏറ്റവും വൃത്തികെട്ട സംവിധായകനുള്ള പുരസ്‌കാരം നല്‍കണമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ട്വീറ്റിനോടുള്ള പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. നേരത്തേ നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ചതിലൂടെ കുപ്രസിദ്ധി നേടിയ ആളാണ് കെ.ആര്‍.കെ.

ട്വീറ്റുകള്‍:

Advertisement