എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് പ്രഭാസല്ല; താരം മറ്റൊരാളാണ്
എഡിറ്റര്‍
Thursday 11th May 2017 2:15pm

 

ലോക സിനിമയില്‍ ഇന്ത്യന്‍ സിനിമയുടെ മേല്‍വിലാസമാണ് ബാഹുബലി. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ആയിരം കോടി കളക്ഷന്‍ നേടുന്ന സിനിമയും എസ്.എസ് രാജമൗലിയുടെ ബാഹുബലി തന്നെ.


Also read വിദ്വേഷപ്രസംഗം; എന്തുകൊണ്ട് യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കുന്നില്ല? യു.പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി 


സിനിമയുടെ വന്‍ വിജയത്തിന് ശേഷം സിനിമ പ്രവര്‍ത്തകരുടെ പ്രതിഫലത്തിന്റെ വിവരം പുറത്ത് വന്നിരുന്നു. 230 കോടി മുടക്ക് മുതലില്‍ ഒരുക്കിയ സിനിമയിലെ നായകകഥാപാത്രമായ ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസിന് 25 കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് പ്രഭാസ് അല്ല.

Image result for bahubali 2 crew

 

ബാഹുബലി സിനിമക്ക് വേണ്ടി രാജ മൗലിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരിക്കുന്നത്. 28 കോടിയാണ് സംവിധായകന്റെ പ്രതിഫലം. കൂടാതെ ലാഭത്തിന്റെ മൂന്നിലൊരു ഭാഗവും രാജ മൗലിക്ക് ലഭിക്കും.

Image result for rajamouli

 

ചിത്രത്തില്‍ ശ്രദ്ദേയ വേഷമവതരിപ്പിച്ചവരുടെ പ്രതിഫലവും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. വില്ലന്‍ കഥാപാത്രമായ ബല്ലാല ദേവനെ അവതരിപ്പിച്ച റാണ ദഗുബട്ടി 15 കോടിയാണ് പ്രതിഫലം വാങ്ങിയത്. മറ്റ് കഥാപാത്രങ്ങളുടെ പ്രതിഫലം അനുഷ്‌ക (ദേവസേന) 5 കോടി, തമന്ന (അവന്തിക) 5കോടി, രമ്യാ കൃഷ്ണന്‍ (ശിവഗാമി) 2.5 കോടി, സത്യരാജ് (കട്ടപ്പ) 2 കോടി എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രതിഫല തുക.


Dont miss ലോകം നോക്കി നില്‍ക്കെ, കനത്ത സുരക്ഷ മറികടന്ന് വേലി ചാടി അവന്‍ റെയ്‌നയ്ക്കരികിലെത്തി; ലക്ഷ്യം ഒന്നു മാത്രം 


 

Advertisement