ബാഹുബലി 2 വലിയ വിജയമായി മുന്നേറുമ്പോഴും സിനിമയെ ചുറ്റിപ്പറ്റി ചില വിവാദങ്ങളും തലപൊക്കുകയാണ്. ബാഹുബലിയുടെ ആദ്യഭാഗത്തെ മുഴുനീള കഥാപാത്രമായിരുന്നു തമന്നയെ രണ്ടാം ഭാഗത്തില്‍ മനപൂര്‍വം അവഗണിച്ചു എന്നാണ് ഒരു വിവാദം.

ചിത്രത്തില്‍ അധികം സീനുകളൊന്നുമില്ല തമന്നയ്ക്ക്. അവസാനഭാഗത്താണ് താരം വരുന്നത്. സിനിമയില്‍ നിന്നും തമന്നയുടെ നിരവധി സീനുകള്‍ സംവിധായകന്‍ വെട്ടിമാറ്റിയതാണെന്ന ആരോപണവും ഇതിന് പിന്നാലെ ഉയര്‍ന്നു.

 ചിത്രത്തിന്റെ റീലിസിന് മുന്നോടിയായി നടന്ന പല പ്രമോഷന്‍ ചടങ്ങുകള്‍ക്കും താരം എത്താതിരുന്നത് രാജമൗലിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണെന്നും ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഈ വിവാദങ്ങള്‍ക്കെല്ലാം മറുപടിയുമായി തമന്ന തന്നെ രംഗത്തെത്തി.


Dont Miss സംസ്ഥാനത്ത് ആരാണ് പൊലീസ് മേധാവിയെന്ന് സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യം; അധിക്ഷേപകരമായ മറുപടിയുമായി പിണറായി 


ഇത്തരത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലൊന്നും കാര്യമില്ലെന്നായിരുന്നു തമന്നയുടെ മറുപടി. ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയുമായി യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹവുമായി വാക്തര്‍ക്കമൊന്നും ഉണ്ടായിട്ടില്ല. എന്നും അദ്ദേഹത്തോട് ബഹുമാനം മാത്രമേ ഉള്ളൂ.

പല മാധ്യമങ്ങളും വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ്. കണ്‍ക്ലൂഷനില്‍ തനിക്ക് അധികം പ്രാധാന്യമൊന്നും ഇല്ലെന്ന് അറിയാമായിരുന്നു. അക്കാര്യം നേരത്തെ പറഞ്ഞതുമാണ്. പിന്നെ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചില ചടങ്ങുകളില്‍ എത്താന്‍ സാധിച്ചിരുന്നില്ല. അത് മറ്റു ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്ക് കാരണമാണെന്നും തമന്ന പറയുന്നു.