ബഹ്‌റൈന്‍: ബഹറൈനിലെ ഹമദ് പട്ടണത്തില്‍ സുന്നി-ശിയ സംഘര്‍ഷം. ഭരണപരിഷ്‌കാരം ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കല്ലുകളും വടികളുമായി സംഘടിച്ച ഇരു വിഭാഗവും തെരുവില്‍ ഏറ്റുമുട്ടുകയായിരുന്നു. പോലീസ് രംഗത്തെത്തിയാണ് അക്രമികളെ പിരിച്ചുവിട്ടത്.

രാജ്യത്ത് തങ്ങള്‍ അനുഭവിക്കുന്ന വിവേചനം പരിഹരിക്കാന്‍ നടപടി വേണമെന്നും ഭരണ പരിഷ്‌കാരം വേണമെന്നും ആവശ്യപ്പെട്ടാണ് ശിയാ വിഭാഗക്കാര്‍ പ്രക്ഷോഭം തുടങ്ങിയത്. ഭരണകൂടം തങ്ങളെ പാര്‍ശ്വവത്കരിക്കുകയാണെന്ന് അവര്‍ പരാതിപ്പെടുന്നു. എന്നാല്‍ സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രക്ഷോഭങ്ങളെ ഇത്തരത്തില്‍ നേരിടുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.