Categories

നബിദിന രാവില്‍ ബഹ്‌റൈന്‍ സമസ്തയുടെ മൌലിദ് മജ്‌ലിസ്

manama2

മനാമ: മലയാളികള്‍ക്കൊപ്പം ദേശത്തിന്റെയും ഭാഷകളുടെയും അതിര്‍വരമ്പുകളില്ലാതെ പാകിസ്താനികളും ബഗ്ലാദേശികളുമടങ്ങുന്ന പ്രവാചക സ്‌നേഹികള്‍ ഒഴുകിയെത്തിയതോടെ സമസ്ത മൌലിദ് മജ്‌ലിസ് അക്ഷരാര്‍ത്ഥത്തില്‍ മനാമയിലെ യമനിപള്ളിയെ വീര്‍പ്പു മുട്ടിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജ•ദിന രാവായ റബീഉല്‍ അവ്വല്‍ 12ാം രാവില്‍ രാത്രി 7.30 തോടെ മനാമയിലെ യമനിപള്ളി നിറഞ്ഞൊഴുകിയെത്തിയ വിശ്വാസികളാണ് ബഹ്‌റൈന്‍ സമസ്തയുടെ നബിദിന സംഗമ ചരിത്രത്തില്‍ മറ്റൊരു നാഴികകല്ലായി മാറിയത്.

പള്ളിയില്‍ രാത്രി 10 മണിവരെ നീണ്ടു നിന്ന ചടങ്ങില്‍, അറബി ഭാഷയിലുള്ള മൌലിദ് വരികള്‍ക്ക് ദേശ–ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും ഏക സ്വരത്തില്‍ ഈണമിട്ടതും തുടര്‍ന്ന് നടന്ന ദുആ മജ്‌ലിസും വിശ്വാസികള്‍ക്ക് നവ്യാനുഭൂതിപകരുന്നതായിരുന്നു.

ഇശാ നമസ്‌കാരാനന്തരം ആരംഭിച്ച ചടങ്ങിന്റെ ആദ്യമണിക്കൂറില്‍ തന്നെ ഒഴുകിയെത്തിയ വിശ്വാസികളെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാര്‍ ഏറെ പാടുപെട്ടു.

ഒടുവില്‍ പള്ളിയുടെ അകത്തളം നിറഞ്ഞതോടെ പള്ളി അകത്തു നിന്നും പൂട്ടിയാണ് വിശ്വാസികളുടെ തള്ളിക്കയറ്റം നിയന്ത്രിച്ചത്.

ജോലി സമയം കഴിഞ്ഞെത്തുന്ന വിശ്വാസികളുടെ ഒഴുക്ക് കൂടി ആയതോടെ തിരക്ക് വര്‍ദ്ധിച്ചുവെങ്കിലും പരിപാടികളില്‍ പങ്കെടുത്തവര്‍ക്കെല്ലാം അന്നദാനം നടത്തി യാണ് ചടങ്ങുകള്‍ അവസാനിപ്പിച്ചത്.

ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചടങ്ങ് വിജയിപ്പിക്കാനെത്തിയ മുഴുവന്‍ വിശ്വാസികള്‍ക്കും സമസ്ത നേതാക്കള്‍ നന്ദി അറിയിച്ചു.

ചടങ്ങിനിടെയുണ്ടായ തിരക്കു കാരണം വിശ്വാസികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമിക്കണമെന്നും തുടര്‍ന്നും സമസ്തയുടെ പരിപാടികളിലെല്ലാം സജീവ സാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കണമെന്നും ബഹ്‌റൈന്‍ സമസ്ത ക്കുവേണ്ടി ജന.സെക്രട്ടറിയും കാമ്പയിന്‍ കണ്‍വീനറുമായ എസ്.എം.അബ്ദുല്‍ വാഹിദ് വിശ്വാസികളോടഭ്യര്‍ത്ഥിച്ചു.

Tagged with: