എഡിറ്റര്‍
എഡിറ്റര്‍
ബഹ്‌റൈന്‍ കിരീടാവകാശി പിണറായിയെ സ്വീകരിച്ചത് ചുറ്റിക അരിവാളും ലാല്‍സലാമും ആലേഖനം ചെയ്ത കേക്കുമായി
എഡിറ്റര്‍
Sunday 12th February 2017 2:48pm

bahrain

 

മനാമ: കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈനില്‍ ലഭിച്ചത് വ്യത്യസ്ത സ്വീകരണം. ബഹ്‌റൈന്‍ കിരീടാവകാശി പിണറായിയെ സ്വീകരിച്ചത് ചുറ്റിക അരിവാളും ലാല്‍സലാമും ആലേഖനം ചെയ്ത കേക്കുമായി. കേരളത്തോടുള്ള സ്‌നേഹാര്‍ത്ഥം കഥകളി ആലേഖനം ചെയ്ത കേക്കും മുഖ്യമന്ത്രിക്ക് ബഹ്‌റൈന്‍ അധികാരികള്‍ സമ്മാനിച്ചു.


Also read കരുതിയിരുന്നോളു ജപ്പാനു പിന്നില്‍ ഞങ്ങളുണ്ട്; ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി ട്രംപ്


ബഹ്‌റൈന്‍ രാജാവും പ്രധാനമന്ത്രിയും ക്രൗണ്‍പ്രിന്‍സും മുഖ്യമന്ത്രിയുമായും പ്രതിനിധി സംഘവുമായും പ്രത്യേക കൂടിക്കാഴ്ച നടത്തി. കിരീടവകാശിയായ ഷെയ്ഖ്ഖലീഫ ബിന്‍ സേജ് കേരള സംഘത്തിന് സന്ദര്‍ശനത്തിന്റെ അവസാന ദിനമൊരുക്കിയ വിരുന്നിലാണ് കേരളത്തെയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയെയും പ്രതിനിധാനം ചെയ്യുന്ന വിത്യസ്തയില്‍ ഒരുക്കിയ കേക്കുകള്‍ സമ്മാനമായി നല്‍കിയത്.

കേരള ചരിത്രത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിക്ക് ലഭിക്കാത്ത സ്വീകരണമാണ് ബഹ്‌റൈന്‍ സര്‍ക്കാരും പ്രതിനിധികളും സംഘത്തിനു നല്‍കിയത്. വിരുന്നിനിടെ ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ മുഖ്യമന്ത്രി ക്രൗണ്‍പ്രിന്‍സിന് സമര്‍പ്പിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് കൊണ്ടുള്ള ഉറപ്പ് കൈമാറി.
ബഹ്‌റൈന്‍ കേരള അക്കാദമിക് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി ബഹ്‌റൈനില്‍ കേരള പബ്‌ളിക് സ്‌കൂളും എന്‍ജിനിയറിങ് കോളജും സ്ഥാപിക്കുക, കേരളത്തിലെ അടിസ്ഥാന വികസനത്തിനായി വികസന ഫണ്ടിന് രൂപംനല്‍കുക, കേരളത്തിന്റെ മനുഷ്യവിഭവശേഷിയും ബഹ്‌റൈനികളുടെ ധനവിനിയോഗ പ്രാപ്തിയും ഉപയോഗപ്പെടുത്താനായി കേരളത്തില്‍ ഒരു ‘ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ്’ ധനകാര്യ ജില്ല രൂപീകരിക്കുക, ബഹ്‌റൈന്‍ കേരള സാംസ്‌കാരിക കൈമാറ്റത്തിന് കേരളത്തില്‍ ബഹ്‌റൈന്‍ ഭരണാധികാരികളുടെ പേരില്‍ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കുക, അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ബഹ്‌റൈന്‍ പൗരന്‍മാര്‍ക്കായി കേരളത്തില്‍ ആശുപത്രി സ്ഥാപിക്കുകയും ചികിത്സ ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുകയും ചെയ്യുക, മലയാളികള്‍ക്കായി ബഹ്‌റൈനില്‍ കേരള ക്‌ളിനിക്ക് തുടങ്ങുകയും ഇവിടെ പരമ്പരാഗതവും ആധുനികവുമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക, മലയാളികള്‍ക്ക് നിയമസഹായം ലഭിക്കാന്‍ ‘നോര്‍ക്ക’യുടെ കീഴില്‍ പ്രത്യേകകേന്ദ്രം സ്ഥാപിക്കുക എന്നീ നിര്‍ദേശങ്ങളായിരുന്നു മുഖ്യമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ടായിരുന്നത്.

Advertisement