Categories

വ്യാ­ജ വി­സ: ഏ­ഴ് മ­ല­യാ­ളിക­ളെ തി­രി­ച്ചയ­ച്ചു

manama-airportമനാമ: വി­സ ത­ട്ടി­പ്പി­നി­രയാ­യ ഏ­ഴ് മ­ല­യാ­ളികളെ ബഹ്‌­റൈന്‍ അ­ധി­കൃ­തര്‍ നാ­ട്ടി­ലേ­ക്ക് തി­രി­ച്ച­യച്ചു. മലപ്പുറം, വെട്ട­ത്തൂര്‍, മുഹമ്മദ് ജംഷീര്‍, കോഴിക്കോട് മുക്കം റിച്ചി ജോസ്, പാലക്കാട് ആലത്തൂര്‍ പ്രശോഭ്, ആലത്തൂര്‍ രഘു, കോട്ടയം പാല അരുണ്‍കു­മാര്‍, കോട്ടയം പുത്തന്‍ വയല്‍ രഞ്ചന്‍ ടി വര്‍ഗീസ്, ഇടുക്കി മുണ്ടക്കയം ടോണിമോന്‍ എന്നിവരെയാ­ണ് മ­ട­ക്കി­യ­യ­ച്ചത്. ഇവര്‍ രാ­ജ്യാ­ന്ത­ര വി­മാ­ന­ത്താ­വ­ള­ത്തില്‍ വെ­ച്ച് അ­ധി­കൃ­ത­രു­ടെ പി­ടി­യി­ലാ­യ കാര്യം നേര­ത്തെ കേ­ര­ള­ഫഌ­ഷ്‌­ന്യൂ­സ് റി­പ്പോര്‍­ട്ട് ചെ­യ്തി­രുന്നു. ഗള്‍ഫ് എയറിലാണ് ഇവരെ നാട്ടിലേക്ക് മടക്കി­യ­യ­ച്ച­ത്.

ഹോട്ടലിലെ റൂം ബോയിയുടെ ജോലിക്കാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഇവരുടെ വി­സ എല്‍ എം ആര്‍ എ അല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എമിഗ്രേഷന്‍ അധികൃ­തര്‍ തി­രി­ച്ചയ­ച്ചത്. വിമാനത്താവളത്തില്‍ വന്ന് കൂട്ടിക്കൊണ്ടുപോകാമെന്ന് തങ്ങള്‍ക്ക് വിസ ഏജന്റ് ബാബു ഉറപ്പുനല്‍കിയിരുന്നതായി തട്ടിപ്പിനിരയായവര്‍ പറ­ഞ്ഞു. 17 വ­യ­സുള്ള ഒരു ബഹ്‌­റൈ­നി­യാ­ണ് ഇ­വ­രു­ടെ സ്‌­പോണ്‍സര്‍ . എട്ടു മണിക്കൂര്‍ ഡ്യൂട്ടി സമയവും 180 ദിനാര്‍ ശമ്പളവും മറ്റും രേഖപ്പെടുത്തിയ കരാറിന്റെ കോപ്പിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഹോട്ടലിന്റെ പൂര്‍ണ വിലാസവും സീലുമുണ്ട്. എ­ന്നാല്‍ ഇങ്ങനെയൊരു ഹോട്ടല്‍ ചേംബര്‍ ഓഫ് കൊമേഴ്‌­സില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.